കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസം രജീന്ദ്രര്‍ ഗോയല്‍ (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 157 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇടങ്കയ്യന്‍ സ്പിന്നറായ അദ്ദേഹം 750 വിക്കറ്റുകള്‍ സ്വന്തമാക്കി. 24 വര്‍ഷത്തെ കരിയറില്‍ അധികവും സ്വദേശമായ ഹരിയാനക്ക് വേണ്ടിയാണ് കളിച്ചത്. ഹരിയാനയെ കൂടാതെ ഡല്‍ഹിക്ക് വേണ്ടിയും പഞ്ചാബിന് വേണ്ടിയും പന്തെറിഞ്ഞു. ക്രിക്കറ്റിലെ സമഗ്ര സംഭാവന പരിഗണിച്ച് 2017-ല്‍ ബിസിസിഐ അദ്ദേഹത്തെ സികെ നായിഡു ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചു. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ താരമെന്ന റെക്കോഡ് അദ്ദേഹത്തിന്‍റെ പേരിലാണ്. 637 വിക്കറ്റുകളാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സ്വന്തമാക്കിയത്. 1942 സെപ്റ്റംബര്‍ 20-ന് ഹരിയാനയിലായിരുന്നു ജനനം. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഒരിക്കല്‍ പോലും ഇന്ത്യക്ക് വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സാധിച്ചില്ല.
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം രജീന്ദർ ഗോയല്‍ അന്തരിച്ചു - രജീന്ദ്രര്‍ ഗോയല്‍ വാര്‍ത്ത
രഞ്ജി ട്രോഫിയില്‍ രജീന്ദർ ഗോയല്‍ സ്വന്തമാക്കിയ 637 വിക്കറ്റുകളെന്ന റെക്കോഡ് ഇതേവരെ ആര്‍ക്കും മറികടക്കാന്‍ സാധിച്ചിട്ടില്ല.