ETV Bharat / sports

ലോർഡ്‌സില്‍ ചെകുത്താന്‍റെ ചിരി: സുവർണ ദിവസത്തിന് 37 വയസ്

ഇന്ന് 37 വർഷം പിന്നിടുമ്പോൾ ഇന്ത്യ ലോകക്രിക്കറ്റില്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. 2007ല്‍ കുട്ടിക്രിക്കറ്റ് കിരീടവും 2011ല്‍ വീണ്ടും ഏകദിന ലോകകപ്പും ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനവും ഒക്കെയായി ഇന്ത്യ ഇപ്പോൾ ലോകക്രിക്കറ്റിലെ ചോദ്യം ചെയ്യാനാകാത്ത ശക്തിയാണ്. അതിനെല്ലാം നിമിത്തവും തുടക്കമാകുന്നത് 1983 ജൂൺ 25ലെ മഹത്തായ വിജയമാണ്.

ലോകകപ്പ് വാര്‍ത്ത 1983 വാര്‍ത്ത 1983 news world cup news
ലോകകപ്പ്
author img

By

Published : Jun 24, 2020, 5:40 PM IST

Updated : Jun 25, 2020, 6:27 AM IST

ഹൈദരാബാദ്: 1983 ജൂൺ 25, ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്‌സ് മൈതാനത്തിന്‍റെ ബാല്‍ക്കണിയില്‍ നിറഞ്ഞ ചിരിയോടെ ഒരാൾ. ക്രിക്കറ്റിന്‍റെ എല്ലാമെല്ലാമായ പ്രുഡൻഷ്യല്‍ ലോകകപ്പ് അയാൾ നെഞ്ചോട് ചേർത്തുവെക്കുമ്പോൾ ക്രിക്കറ്റിനെ സ്നേഹിച്ചു തുടങ്ങിയിരുന്ന ഒരു ജനത അയാളെയും സംഘത്തെയും ഹൃദയം കൊണ്ട് സ്വീകരിക്കുകയായിരുന്നു. അതെ കപില്‍ദേവ് എന്ന നായകനും, ആരെയും പൊരുതി തോല്‍പ്പിക്കാൻ മനസുള്ള ഒരു ടീമുമാണ് ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് കിരീടം നേടിത്തന്നത്. മറ്റൊരു ജൂൺ 25 വിരുന്നെത്തുകയാണ്... ഇന്ന് 37 വർഷം പിന്നിടുമ്പോൾ ഇന്ത്യ ലോകക്രിക്കറ്റില്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. 2007ല്‍ കുട്ടിക്രിക്കറ്റ് കിരീടവും 2011ല്‍ വീണ്ടും ഏകദിന ലോകകപ്പും ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനവും ഒക്കെയായി ഇന്ത്യ ഇപ്പോൾ ലോകക്രിക്കറ്റിലെ ചോദ്യം ചെയ്യാനാകാത്ത ശക്തിയാണ്. അതിനെല്ലാം നിമിത്തവും തുടക്കമാകുന്നത് 1983 ജൂൺ 25ലെ മഹത്തായ വിജയമാണ്. അതുവരെ ലോകക്രിക്കറ്റില്‍ എതിരാളികളില്ലാതിരുന്ന വെസ്റ്റിൻഡീസാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത് 183 റൺസ് മാത്രം നേടി ഇന്ത്യ പുറത്താകുമ്പോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ നിരന്ന വെസ്റ്റിൻഡീസിന് അത് അപ്രാപ്യമായ സ്കോർ ആയിരുന്നില്ല. ബൗൾ ചെയ്യാൻ ഫീല്‍ഡിലേക്ക് ഇറങ്ങുമ്പോൾ കപില്‍ദേവ് രാംലാല്‍ നിഖഞ്ച് എന്ന ഹരിയാനക്കാരൻ സഹതാരങ്ങളോട് പറഞ്ഞത് ഇത്രമാത്രമാണ്. " നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, ഒരു പന്തും വിടരുത്. മരിച്ചിട്ടാണെങ്കില്‍ പോലും പിടിച്ചിരിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ നിന്ന് മടങ്ങുമ്പോൾ നമ്മുടെ കയ്യില്‍ ഒരു കപ്പുണ്ടാകും, ലോകകപ്പ്...."

പിന്നീട് ഹരിയാന എക്‌സ്‌പ്രസായി മാറിയ ഇന്ത്യൻ നായകൻ പറഞ്ഞത് അതേ പടി സഹതാരങ്ങൾ അനുസരിച്ചു. കപില്‍ മുന്നില്‍ നിന്നു നയിച്ചു. 30 വാര പിന്നിലേക്ക് ഓടി സാക്ഷാല്‍ വിവിയൻ റിച്ചാർഡിന്‍റെ ക്യാച്ചെടുക്കുമ്പോൾ ഇന്ത്യ ലോകകിരീടം നേടിക്കഴിഞ്ഞിരുന്നു. വിൻഡീസിന്‍റെ എല്ലാമെല്ലാമായിരുന്ന ക്ലൈവ് ലോയിഡും കപിലിന്‍റെ കയ്യില്‍ സുരക്ഷിതം. ഒടുവില്‍ അമർനാഥിന്‍റെ പന്തില്‍ മൈക്കല്‍ ഹോൾഡിങ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോൾ ക്രിക്കറ്റ് ചരിത്രം ഇന്ത്യയുടെ പേരിലേക്ക് മാറ്റിയെഴുതി കപിലിന്‍റെ ചെകുത്താൻമാർ 43 റൺസിന്‍റെ വിജയവും ലോകകപ്പും ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു. അതിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിന് താരങ്ങളും രാജകുമാരൻമാരും രാജാക്കൻമാരും ദൈവവുമുണ്ടായി. പക്ഷേ അവരെല്ലാം കപിലിന്‍റെ ചെകുത്താൻമാർ സമ്മാനിച്ച ആ ലോകകപ്പിന് പിന്നില്‍ അണിനിരക്കും. കാരണം ടെലിവിഷൻ കമ്പനികൾ ടെലികാസ്റ്റ് ചെയ്യാൻ പോലും മടികാണിച്ചിരുന്ന കാലത്ത് നിന്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഗെയിമായി ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിയെഴുതിയത് ആ ചെകുത്താൻമാരാണ്. ഹാട്രിക്ക് കിരീടം ഉറപ്പിച്ചെത്തിയ വിൻഡീസ് പിന്നീട് പലപ്പോഴും ലോകക്രിക്കറ്റിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് പോകുന്നതിനും 1983 ലോകകപ്പ് കാരണമായി.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 38 റണ്‍സെടുത്ത ക്രിസ് ശ്രീകാന്തായിരുന്നു ടോപ്പ് സ്‌കോറര്‍. പിന്നാലെ 27 റണ്‍സെടുത്ത് സന്ദീപ് പാട്ടീലും 26 റണ്‍സെടുത്ത മൊഹീന്ദര്‍ അമര്‍നാഥും ടീമിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തു. 184 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ടീമിനെ മൂന്ന് വിക്കറ്റ് വീതം എടുത്ത മദന്‍ലാലും മൊഹീന്ദര്‍ അമര്‍നാഥും ചേര്‍ന്നാണ് പുറത്താക്കിയത്. ബല്‍വീന്ദര്‍ സന്ധു രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ കപില്‍ദേവ്, റേജര്‍ ബെന്നി എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

നൂറ്റാണ്ടിലെ ക്യാച്ച്

ലോർഡ്‌സ് മൈതാനത്ത് വിന്‍ഡീസ് പേസ് ആക്രമണത്തില്‍ തകര്‍ന്ന ഇന്ത്യക്ക് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കരീബിയന്‍സിനെ വലിയ തോതില്‍ പ്രതിരോധിക്കേണ്ടി വന്നു. ഇതിഹാസ താരം സര്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡസ്മണ്ട് ഹെയ്ന്‍സും പുറത്തായെങ്കിലും ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രീസില്‍ ഭീഷണി ഉയര്‍ത്തി. അവസാനം ക്രിക്കറ്റ് ഇതിഹാസത്തെ പുറത്താക്കാന്‍ ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്ത് നിരായുധനായി നിന്ന കപില്‍ദേവിന്‍റെ മുന്നിലേക്ക് മദന്‍ലാലെത്തി പന്ത് ആവശ്യപ്പെട്ടു. റൈറ്റ് ആം മീഡിയം പേസറായി തനിക്ക് വിവിയന്‍ റിച്ചാര്‍ഡിനെ പുറത്താക്കി പരിചയമുണ്ടെന്ന് പറഞ്ഞാണ് മദന്‍ലാല്‍ പന്ത് വാങ്ങിയത്. 28 പന്തില്‍ 33 റണ്‍സെന്ന നിലയില്‍ ക്രീസില്‍ നിലയുറപ്പിച്ച വിന്‍ഡീസ് താരം മിഡ് വിക്കറ്റിലേക്ക് മദന്‍ലാലിന്‍റെ പന്ത് ഉയര്‍ത്തി അടിച്ചു. 18 മീറ്റര്‍ പുറകോട്ട് ഓടി നായകന്‍ കപില്‍ദേവ് വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ക്യാച്ച് ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് ലോക കിരീടം മാത്രമല്ല, അത് നൂറ്റാണ്ടിലെ ക്യാച്ച് കൂടിയായി.

ജയിക്കൻ വന്നവർ

ജൂണ്‍ 25ന് ലോർഡ്‌സില്‍ മാത്രമല്ല, ജൂൺ ഒമ്പതിന് മാഞ്ചസ്റ്ററില്‍ നടന്ന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലും നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 263 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന കരീബിയന്‍ ഇതിഹാസ ടീം 228 റണ്‍സെടുത്ത് പുറത്തായി. 34 റണ്‍സിന്‍റെ വിജയമാണ് അന്ന് ടീം ഇന്ത്യ സ്വന്തമാക്കിയത്. മഴ കാരണം രണ്ട് ദിവസങ്ങളിലായാണ് അന്ന് കളി നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 89 റണ്‍സെടുത്ത യശ്‌പാല്‍ ശര്‍മയുടെ പിന്‍ബലത്തിലാണ് ശക്തമായ സ്‌കോര്‍ സ്വന്തമാക്കിയത്.

മരണ ഗ്രൂപ്പില്‍ നിന്ന് വിജയതീരത്തേക്ക്

ഗ്രൂപ്പ് സ്റ്റേജില്‍ ലോകകപ്പ് ജേതാക്കളാകാന്‍ സാധ്യത ഏറെ കല്‍പ്പിക്കപ്പെട്ട വെസ്റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയക്കും ഒപ്പമാണ് ഇന്ത്യയും സിംബാബ്‌വെയും മാറ്റുരച്ചത്. അതുവരെ നടന്ന രണ്ട് ലോകകപ്പും സ്വന്തമാക്കിയ വിന്‍ഡീസും ശക്തരായ ഓസ്‌ട്രേലിയയും മുന്നിലുള്ളപ്പോൾ ഇന്ത്യയും സിംബാബ്‌വെയും ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന് ക്രിക്കറ്റ് വിദഗ്‌ധർ വിലയിരുത്തി. ആദ്യ മത്സരത്തില്‍ വിൻഡീസിനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാമത്തെ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. പക്ഷേ മൂന്നാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തകര്‍ന്നടിഞ്ഞു. ഓസിസ് ഉയര്‍ത്തിയ 320 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 37.5 ഓവറില്‍ 158 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അന്ന് നോട്ടിങ്ഹാമില്‍ 162 റണ്‍സിന്‍റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ വിൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തി ക്ഷീണം തീർത്തു. പക്ഷേ സിംബാബ്‌വെയുമായുള്ള രണ്ടാം മത്സരം ഇന്ത്യയ്ക്ക് നിർണായകമായിരുന്നു.

ചെകുത്താനായി കപില്‍

എഴുതി തള്ളിയ ഇന്ത്യ ലോകകപ്പില്‍ പിന്നീട് അജയ്യരായി മുന്നേറാന്‍ തുടങ്ങി. സിംബാബ്‌വെക്കെതിരെ 31 റണ്‍സിന്‍റെ അത്ഭുത വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നായകന്‍ കപില്‍ദേവിന്‍റെ ഏകദിനത്തിലെ ഏക സെഞ്ച്വറിയുടെ പിന്‍ബലത്തിലായിരുന്നു ആ വിജയം. ഓപ്പണര്‍മാര്‍മാരായ സുനില്‍ ഗവാസ്‌കറും കെ ശ്രീകാന്തും റണ്ണൊന്നും എടുക്കാതെ പുറത്തായി. പിന്നാലെ എത്തിയ മൊഹീന്ദര്‍ അമര്‍നാഥ് അഞ്ച് റണ്‍സെടുത്തും സന്ദീപ് പാട്ടീല്‍ ഒരു റണ്‍സെടത്തും യശ്‌പാല്‍ ശര്‍മ ഒമ്പത് റണ്‍സെടുത്തും കൂടാരം കയറി. കളി കൈവിട്ട് പോകുമെന്ന് നിനച്ചിരുന്നപ്പോള്‍ ക്രീസിലെത്തിയ കപില്‍ദേവ് അക്ഷരാര്‍ഥത്തില്‍ നായകന്‍റെ ഇന്നിങ്‌സ് പടുത്തുയര്‍ത്തി. 138 പന്തില്‍ ആറ് ‌സിക്‌സും 16 ഫോറും ഉള്‍പ്പെടെ സെഞ്ച്വറിയോടെ 175 റണ്‍സാണ് അന്ന് കപില്‍ അടിച്ച് കൂട്ടിയത്. ടി-20 മത്സരങ്ങള്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത അന്നത്തെ കാലത്ത് ലോകകപ്പ് പൂരത്തിനിടയിലെ ഇന്ത്യന്‍ വെടിക്കെട്ടായി കപിലിന്‍റെ ഇന്നിങ്‌സ് മാറി. തൊട്ടടുത്ത മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ 118 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസിസ് നിര 129 റണ്‍സ് എടുത്ത് പുറത്തായി. പിന്നാലെ ജൂണ്‍ 22-ന് നടന്ന ആദ്യ സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ കലാശപ്പോരിന് കച്ചമുറുക്കി. സെമിയില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 214 റണ്‍സെന്ന വിജയ ലക്ഷ്യം 32 പന്ത് ശേഷിക്കെ ആറ് വിക്കറ്റിന് ഇന്ത്യ മറികടന്നു.

60 ഓവറിലെ ഏകദിനം

ഏകദിന ക്രിക്കറ്റില്‍ അക്കാലത്ത് 60 ഓവര്‍ മത്സരങ്ങളാണ് നടന്നത്. എന്നാല്‍ ഈ ശൈലിക്ക് 1983-ലെ മൂന്നാമത്തെ ഏകദിന ലോകകപ്പോടെ വിരാമമായി. പിന്നീട് 1987-ല്‍ നടന്ന ലോകകപ്പ് മുതല്‍ 50 ഓവര്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. 1975-ല്‍ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. 1975-ലും 79-ലും 83-ലും ലോകകപ്പിന് ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ചു. പ്രുഡന്‍ഷ്യല്‍ ഏകദിന ലോകകപ്പെന്നാണ് അക്കാലത്ത് ടൂര്‍ണമെന്‍റ് അറിയപ്പെട്ടിരുന്നത്.

പാട്ടുംപാടിയെത്തി കിരീടവുമായി മടക്കം

ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുമെന്ന കണക്കു കൂട്ടലിലാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ അന്ന് ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. ലോകകപ്പിന് മുമ്പായി വിവാഹം കഴിച്ച കെ ശ്രീകാന്ത് ഹണിമൂണിന് ഉള്‍പ്പെടെ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ കിരീട പോരാട്ടത്തില്‍ ഇന്ത്യ ചരിത്രം സൃഷ്ടിച്ചതോടെ ആഘോഷങ്ങള്‍ ക്രിക്കറ്റ് മാത്രമായി മാറി. പണക്കൊഴുപ്പില്ലാതെയാണ് അന്ന് ബിസിസിഐ ലോകകപ്പിന് തയ്യാറെടുത്തത്. ലോകകപ്പിന് ശേഷം താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാനായി ബോര്‍ഡിന് ലതാ മങ്കേഷ്‌കറുടെ സഹായം തേടേണ്ടി വന്നു. ഡല്‍ഹിയില്‍ ഇന്ത്യയുടെ വാനമ്പാടി പങ്കെടുത്ത സംഗീത നിശയിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപയാണ് ഇതിനായി ഉപയോഗിച്ചത്.

പിന്നെയും ലോകകപ്പ് കിരീടങ്ങളുമായി ഇന്ത്യ

1983-ലെ വിജയത്തിന് ശേഷം 24 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യ ഒരു ലോകകപ്പില്‍ മുത്തമിടുന്നത്. 2007-ല്‍ പ്രഥമ ടി-20 ലോകകപ്പിലായിരുന്നു ആ നേട്ടം. അതിന് ശേഷം നാല് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നു ഏകദിന ലോകകപ്പില്‍ ഇന്ത്യ വീണ്ടും മുത്തമിടാന്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം മുംബൈ വാംഖഡെയില്‍ ശ്രീലങ്കക്ക് എതിരായ ആ വിജയം ഇന്ത്യ ആഘോഷമാക്കി. നിലവില്‍ ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരിക്കുന്ന ടി-20 ലോകകപ്പ് അനിശ്ചിതത്വത്തിലാണ്. കൊവിഡ് മഹാമാരിക്ക് മുന്നില്‍ ക്രിക്കറ്റ് ലോകം സ്തംഭിച്ച് പോയിരിക്കുന്നു. ലോകം ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചുവരും. ഇനിയും മൈതാനങ്ങൾ ക്രിക്കറ്റ് ആവേശത്തിന് വഴിയൊരുക്കും. താരങ്ങളും ദൈവങ്ങളും ക്രിക്കറ്റ് മൈതാനങ്ങളില്‍ ബാറ്റുയർത്തും. ലോകകിരീടം ഇന്ത്യയിലേക്ക് വീണ്ടും വരുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്.

Last Updated : Jun 25, 2020, 6:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.