മുംബൈ; കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടി-20 മത്സരത്തിന് ഇറങ്ങുമ്പോൾ കോലിയും കൂട്ടരും വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ വെസ്റ്റിൻഡീസുകാർ തകർത്തടിച്ചപ്പോൾ കോലിയും സംഘവും കാഴ്ചക്കാരായി. കയ്യില്‍ കിട്ടിയ ക്യാച്ചുകൾ വിട്ടുകളഞ്ഞും നമ്മുടെ താരങ്ങൾ വെസ്റ്റിൻഡീസിനെ സഹായിച്ചു.
നാളെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റിൻഡീസിനെ നേരിടാനിറങ്ങുമ്പോൾ വിജയത്തില്‍ കുറഞ്ഞൊന്നും ടീം ഇന്ത്യ സ്വപ്നം കാണുന്നില്ല. കാരണം വാംഖഡെയില്‍ പരാജയപ്പെട്ടാല്‍ നഷ്ടമാകുന്നത് ടി-20 പരമ്പരയാണ്. അതോടൊപ്പം, ഒരു വർഷം മാത്രം ബാക്കിനില്‍ക്കെ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്നൊരുക്കങ്ങൾക്കും അത് തിരിച്ചടിയാകും. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തില്‍ ഉപനായകൻ രോഹിത് ശർമ്മ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞു കഴിഞ്ഞു. ടി-20 ലോകകപ്പാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതിനായി ടീമിനെ സജ്ജമാക്കുക മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്.
-
We're all set for the series decider at the Wankhede Stadium tomorrow 💪💪#TeamIndia #INDvWI pic.twitter.com/RXlKWhBqCD
— BCCI (@BCCI) December 10, 2019 " class="align-text-top noRightClick twitterSection" data="
">We're all set for the series decider at the Wankhede Stadium tomorrow 💪💪#TeamIndia #INDvWI pic.twitter.com/RXlKWhBqCD
— BCCI (@BCCI) December 10, 2019We're all set for the series decider at the Wankhede Stadium tomorrow 💪💪#TeamIndia #INDvWI pic.twitter.com/RXlKWhBqCD
— BCCI (@BCCI) December 10, 2019
വെസ്റ്റിൻഡീസിന് എതിരെ പരമ്പര ജയിച്ച് അത് കൂടുതല്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻമാർ തകർത്തടിച്ചതാണ് നായകൻ കോലിയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നായി 27 സിക്സുകളാണ് വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻമാർ നേടിയത്. ഇന്ത്യയുടെ പ്രധാന ബൗളർമാരെല്ലാം നന്നായി തല്ലുകൊണ്ടു. ബൗളിങിലെ തലവേദന പരിഹരിക്കാനുള്ള ശ്രമങ്ങളാകും നാളെ ഇന്ത്യ നടത്തുക. ഒപ്പം ബാറ്റിങ്ങില്‍ രോഹിത് ശർമ, ശ്രേയസ് അയ്യർ, എന്നിവർ ഫോമിലെത്തുകയും വേണം.വാംഖഡെയില്‍ ടോസ് നിർണായകമാണ്. രണ്ടാമത് ബാറ്റ് ചെയ്യാനാകും ടോസ് നേടുന്ന ടീം തീരുമാനിക്കുക. അങ്ങനെയെങ്കില്‍ ഇന്ത്യൻ ബൗളർമാർക്ക് അത് പരീക്ഷണമാകും.
-
Looking confident, @ImRo45 ahead of the decider in Mumbai💪#TeamIndia #INDvWI @Paytm pic.twitter.com/4UpRQ1V0W9
— BCCI (@BCCI) December 10, 2019 " class="align-text-top noRightClick twitterSection" data="
">Looking confident, @ImRo45 ahead of the decider in Mumbai💪#TeamIndia #INDvWI @Paytm pic.twitter.com/4UpRQ1V0W9
— BCCI (@BCCI) December 10, 2019Looking confident, @ImRo45 ahead of the decider in Mumbai💪#TeamIndia #INDvWI @Paytm pic.twitter.com/4UpRQ1V0W9
— BCCI (@BCCI) December 10, 2019
കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന രവീന്ദ്ര ജഡേജയെ മാറ്റി മുഹമ്മദ് ഷമിയെ അവസാന ഇലവനില്‍ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ടീം മാനേജ്മെന്‍റ് ആലോചിക്കുന്നുണ്ട്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് റിഷഭ് പന്തിന് നായകൻ കോലിയുടെ പിന്തുണയുള്ളതിനാല്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കാൻ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ ഇന്ത്യൻ ടീമില്‍ കളിക്കാൻ അവസരം ലഭിക്കാതെ സഞ്ജു മടങ്ങേണ്ടി വരും. വിൻഡീസ് നിരയില്‍ ജേസൺ ഹോൾഡറിന് പകരം കീമോ പോളിനും സാധ്യതയുണ്ട്. നാളെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമുകളും ജയിച്ച് ഇപ്പോൾ തുല്യ നിലയിലാണ്.