തിരുവനന്തപുരം: ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകളുടെ രാജ്യാന്തര ഏകദിന ക്രിക്കറ്റ് പരമ്പരക്ക് നാളെ തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ മനീഷ് പാണ്ഡെയാണ് നയിക്കുന്നത്. അവസാന രണ്ട് മത്സരങ്ങളിൽ ടീമിനെ ശ്രേയസ് അയ്യരും നയിക്കും. രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ. തെംബ ബാവ്മ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീം ഇതിനകം തന്നെ പരിശീലനം ആരംഭിച്ചു. ഒമ്പത് മുതൽ 12 വരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരവും കാര്യവട്ടം സ്പോർട്‌സ് ഹബിൽ തന്നെയാണ് നടക്കുക.
ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ രാജ്യാന്തര ഏകദിന പരമ്പരക്ക് നാളെ തുടക്കം - ഇന്ത്യ-ദക്ഷിണാഫ്രിക്ക രാജ്യാന്തര ഏകദിന പരമ്പര
മത്സരം നടക്കുന്നത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍