ETV Bharat / sports

ലങ്കയെ പറപ്പിച്ച് ഇന്ത്യ; പൂനെയില്‍ ജയിച്ച് ടി-20 പരമ്പര

നാല് വർഷത്തിന് ശേഷം സഞ്ജു ഇന്ത്യൻ ടീമില്‍ മടങ്ങിയെത്തിയ മത്സരത്തില്‍ ശ്രീലങ്കയെ 78 റൺസിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റൺസാണ് നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി. 15.5 ഓവറില്‍ ലങ്ക 123 റൺസിന് ഓൾഔട്ടായി.

India sealed a clinical 2-0 series win over Sri Lanka
ലങ്കയെ പറപ്പിച്ച് ഇന്ത്യ; പൂനെയില്‍ ജയിച്ച് ടി-20 പരമ്പര
author img

By

Published : Jan 10, 2020, 11:41 PM IST

പൂനെ; മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷിക്കാൻ വകയുണ്ട്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം സഞ്ജു സാംസൺ ഇന്ത്യൻ ജഴ്സിയില്‍ കളിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ്. ആരാധകരുടെ ആവേശം വാനോളം. രണ്ടാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി സഞ്ജു മടങ്ങിയെങ്കിലും നായകൻ വിരാട് കോലി നല്‍കുന്ന പിന്തുണ എത്രത്തോളം വലുതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സഞ്ജുവിന്‍റെ സിക്സിന് പവലിയനില്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് നായകൻ പ്രോത്സാഹിപ്പിച്ചത്.

നാല് വർഷത്തിന് ശേഷം സഞ്ജു ഇന്ത്യൻ ടീമില്‍ മടങ്ങിയെത്തിയ മത്സരത്തില്‍ ശ്രീലങ്കയെ 78 റൺസിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റൺസാണ് നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി. 15.5 ഓവറില്‍ ലങ്ക 123 റൺസിന് ഓൾഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. പരമ്പരയില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയ ഇന്ത്യൻ പേസർ നവദീപ് സെയ്നി മാൻഓഫ് ദ സീരിസും പൂനെയില്‍ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ച പ്രകടനം നടത്തിയ ശാർദുല്‍ താക്കൂർ കളിയിലെ കേമനുമായി.

കഴിഞ്ഞ മത്സരത്തില്‍ കളിച്ച റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ് എന്നിവർക്ക് പകരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവർ ഇന്ത്യൻ ടീമില്‍ കളിച്ചു. ഓപ്പണർമാരായ ശിഖർ ധവാനും ലോകേഷ് രാഹുലും അർദ്ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ മധ്യനിര പെട്ടെന്ന് തകർന്നെങ്കിലും അവസാന ഓവറുകളില്‍ നായകൻ വിരാട് കോലി, മനീഷ് പാണ്ഡെ, ശാർദുല്‍ താക്കൂർ എന്നിവരുടെ തകർപ്പൻ ബാറ്റിങാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. മറുപടി ബാറ്റിങില്‍ ലങ്ക വളരെ വേഗം കൂടാരം കയറി. അർദ്ധ സെഞ്ച്വറി നേടിയ ധനഞ്ജയ സില്‍വ മാത്രമാണ് പിടിച്ചു നിന്നത്. നവദീപ് സെയ്നി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശാർദുല്‍ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.

Intro:Body:

ലങ്കയെ പറപ്പിച്ച് ഇന്ത്യ; പൂനെയില്‍ ജയിച്ച് പരമ്പര

പൂനെ; മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷിക്കാൻ വകയുണ്ട്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം സഞ്ജു സാംസൺ ഇന്ത്യൻ ജഴ്സിയില്‍ കളിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ്. ആരാധകരുടെ ആവേശം വാനോളം. രണ്ടാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി സഞ്ജു മടങ്ങിയെങ്കിലും നായകൻ വിരാട് കോലി നല്‍കുന്ന പിന്തുണ എത്രത്തോളം വലുതാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. സഞ്ജുവിന്‍റെ സിക്സിന് പവലിയനില്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് നായകൻ പ്രോത്സാഹിപ്പിച്ചത്. നാല് വർഷത്തിന് ശേഷം സഞ്ജു ഇന്ത്യൻ ടീമില്‍ മടങ്ങിയെത്തിയ മത്സരത്തില്‍ ശ്രീലങ്കയെ 78 റൺസിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റൺസാണ് നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി. 15.5 ഓവറില്‍ ലങ്ക 123 റൺസിന് ഓൾഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. പരമ്പരയില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയ ഇന്ത്യൻ പേസർ നവദീപ് സെയ്നി മാൻഓഫ് ദ സീരിസും പൂനെയില്‍ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ച പ്രകടനം നടത്തിയ ശാർദുല്‍ താക്കൂർ കളിയിലെ കേമനുമായി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ് എന്നിവർക്ക് പകരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവർ ഇന്ത്യൻ ടീമില്‍ കളിച്ചു. ഓപ്പണർമാരായ ശിഖർ ധവാനും ലോകേഷ് രാഹുലും അർദ്ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ മധ്യനിര പെട്ടെന്ന് തകർന്നെങ്കിലും അവസാന ഓവറുകളില്‍ നായകൻ വിരാട് കോലി, മനീഷ് പാണ്ഡെ, ശാർദുല്‍ താക്കൂർ എന്നിവരുടെ തകർപ്പൻ ബാറ്റിങാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. മറുപടി ബാറ്റിങില്‍ ലങ്ക വളരെ വേഗം കൂടാരം കയറി. അർദ്ധ സെഞ്ച്വറി നേടിയ ധനഞ്ജയ സില്‍വ മാത്രമാണ് പിടിച്ചു നിന്നത്. നവദീപ് സെയ്നി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശാർദുല്‍ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. 

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.