ETV Bharat / sports

വെല്ലിങ്ടണില്‍ 'തോറ്റ് തൊപ്പിയിട്ട്' ഇന്ത്യ; കിവീസിന് 10 വിക്കറ്റ് ജയം - test cricket news

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്‍റെ വിജയ ലക്ഷ്യം മാത്രമെ ഉയർത്താന്‍ സാധിച്ചുള്ളൂ

ടെസ്റ്റ് ക്രിക്കറ്റ് വാർത്ത  ടീം ഇന്ത്യ വാർത്ത  test cricket news  team india news
കിവീസ്
author img

By

Published : Feb 24, 2020, 5:20 PM IST

വെല്ലിങ്ടൺ: ന്യൂസിലന്‍ഡ് പരമ്പരയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് സമ്പൂർണ തോല്‍വി. വെല്ലിങ്ടണില്‍ ഒരു ദിവസം ശേഷിക്കെ ന്യൂസിലന്‍ഡ് 10 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയർത്തിയ എട്ട് റണ്‍സിന്‍റെ ലീഡ് ന്യൂസിലന്‍ഡ് വെറും 10 പന്തില്‍ മറികടന്നു. ഇന്ത്യക്ക് എതിരെ ജയം സ്വന്തമാക്കാന്‍ കിവീസിന് വെറും ഏഴ്‌ മിനിട്ട് മാത്രമെ വേണ്ടിവന്നുള്ളൂ.

നാല് വിക്കറ്റിന് 144 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ നാലാം ദിവസം ബാറ്റിങ് ആരംഭിച്ചത്. 29 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയുടെ വിക്കറ്റാണ് ടീം ഇന്ത്യക്ക് നാലാം ദിവസം ആദ്യം നഷ്‌ടമായത്. തൊട്ടടുത്ത ഓവറില്‍ 15 റണ്‍സെടുത്ത വിഹാരിയും പുറത്തായി. നാലാം ദിവസം 47 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ നഷ്‌ടമായത്. ടിം സൗത്തി അഞ്ചും ട്രെന്‍ഡ് ബോൾട്ട് നാലും ഗ്രാന്‍ഡ് ഹോം ഒരു വിക്കറ്റും വീഴ്‌ത്തി. ടിം സൗത്തി ആണ് കളിയിലെ കേമൻ. ഇന്നത്തെ മത്സര ജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ന്യൂസിലൻഡിന് 60 പോയിന്‍റ് കൂടി ലഭിച്ചു.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 165 റണ്‍സെടുത്ത് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 183 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 348 റണ്‍സെടുത്താണ് പുറത്തായത്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ അടുത്ത മത്സരം ഫെബ്രുവരി 29-ന് പെർത്തില്‍ തുടങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.