ETV Bharat / sports

ധോണിയില്ല;  ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയ്ക്കെതിരെ - ധോണി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമില്‍ മാറ്റങ്ങള്‍, ഭുവനേശ്വർ കുമാറിനു പകരം ഹാർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി. ധോണിക്ക് ടീമില്‍ സ്ഥാനമില്ല.

ധോണിയും ബുംറയുമില്ലാതെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ
author img

By

Published : Aug 29, 2019, 11:31 PM IST

മുംബൈ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിങ് ധോണിയും, ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റ് ജസ്പ്രീത് ബുമ്രയുമില്ലാതെയായിരിക്കും ഇന്ത്യ പോരിനിറങ്ങുക. വിരാട് കോലി ക്യാപ്‌റ്റനായും, രോഹിത് വൈസ് ക്യാപ്റ്റനായും തുടരും.

  • India’s squad for 3 T20Is against South Africa: Virat(Capt), Rohit (vc), KL Rahul, Shikhar Dhawan, Shreyas, Manish Pandey, Rishabh Pant (WK), Hardik Pandya, Ravindra Jadeja, Krunal Pandya, Washington Sundar, Rahul Chahar, Khaleel Ahmed, Deepak Chahar, Navdeep Saini#INDvSA

    — BCCI (@BCCI) August 29, 2019 " class="align-text-top noRightClick twitterSection" data=" ">
ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് മാറിനില്‍ക്കുന്ന ധോണി സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശേഷം ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയിലേക്ക് തിരിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന ബുംറയ്ക്ക് വിശ്രമം അനുവദിച്ചു.
ഭുവനേശ്വർ കുമാറിനു പകരം ഹാർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ച ശേഷമാണ് ഹാർദിക് പാണ്ഡ്യ ടീമിൽ മടങ്ങിയെത്തിയത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടാന്‍ കഴിയാതെ പോയ കുല്‍ദീപ് യാദവിനും, ചാഹലിനും ഇത്തവണയും ടീമില്‍ ഇടം നേടാനായില്ല.
ഫാസ്റ്റ് ബോളർമാരായി നവ്ദീപ് സേയ്നി, ഖലീൽ അഹ്മദ്, ദീപക് ചഹർ എന്നിവരും ഓൾറൗണ്ടറായി ക്രുനാൽ പാണ്ഡ്യയും ടീമിൽ ഇടം നേടി. സെപ്റ്റംബർ 15 മുതൽ ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ മൂന്നു ട്വന്‍റി20 മൽസരങ്ങളാണുള്ളത്.

ഇന്ത്യൻ ടീം ഇവരില്‍ നിന്ന്...

വിരാട് കോലി, വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ക്രുനാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഖലീൽ അഹ്മദ്, രാഹുൽ ചഹർ, ദീപക് ചഹർ, നവ്ദീപ് സെയ്നി.

Intro:Body:

SPORTS

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.