നാഗ്‌പൂർ: ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരമ്പര ഇന്ത്യക്ക്. നാഗ്‌പൂരില്‍ നടന്ന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ 30 റണ്‍സിന് വിജയിച്ചു. 175 റണ്‍സെന്ന വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറില്‍ 144 റണ്‍സെടുത്ത് ഓൾ ഔട്ടായി. 48 പന്തില്‍ 81 റണ്‍സെടുത്ത ഒപ്പണർ മുഹമ്മദ് നയീമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോർ കണ്ടെത്താന്‍ സഹായിച്ചത്. 29 പന്തില്‍ 27 റണ്‍സെടുത്ത മുഹമ്മദ് മിതുന്‍ മികച്ച പിന്തുണ നല്‍കി. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്ത ദീപക്ക് ചാഹറാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ഹാട്രിക്ക് ഉൾപ്പെടെയാണ് ദീപക്ക് ആറ് വിക്കറ്റ് എടുത്തത്. ട്വന്‍റി-20 ക്രിക്കറ്റില്‍ ഹാട്രിക്ക് എടുക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായി ദീപക്ക് മാറി. 30 റണ്‍സ് വഴങ്ങി ശിവം ദുബെ മൂന്ന് വിക്കറ്റും യൂസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും എടുത്തു.
-
Two in two for Deepak Chahar.
— BCCI (@BCCI) November 10, 2019 " class="align-text-top noRightClick twitterSection" data="
Bangladesh 12/2 after 3 overs #INDvBAN pic.twitter.com/EWGrqhfLFA
">Two in two for Deepak Chahar.
— BCCI (@BCCI) November 10, 2019
Bangladesh 12/2 after 3 overs #INDvBAN pic.twitter.com/EWGrqhfLFATwo in two for Deepak Chahar.
— BCCI (@BCCI) November 10, 2019
Bangladesh 12/2 after 3 overs #INDvBAN pic.twitter.com/EWGrqhfLFA
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സെടുത്തു. 35 പന്തില്‍ 52 റണ്‍സെടുത്ത കെഎല്‍ രാഹുലും 33 പന്തില്‍ 62 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ഭേദപ്പെട്ട സ്‌കോർ കണ്ടെത്താന്‍ സഹായിച്ചത്. ബംഗ്ലാദേശിന് വേണ്ടി ഷാഫിയുൾ ഇസ്ലാമും സൗമ്യാ സർക്കാരും രണ്ട് വിക്കറ്റ് വീതം നേടി. അല്‍ അമിന്‍ ഹുസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാം മത്സരം ഇന്ത്യയും വിജയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് ഈ മാസം 14-ന് ഇന്‍ഡോറില്‍ തുടക്കമാകും.