ETV Bharat / sports

സ്‌മിത്തിന് സെഞ്ച്വറി; ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം - സ്‌റ്റീവ് സ്‌മിത്ത് വാർത്ത

ബംഗളൂരു എകദിനത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 287 റണ്‍സിന്‍റെ വിജയലക്ഷ്യം

India News  Australia News  Steven Smith News  Mohammed Shami News  ഇന്ത്യ വാർത്ത  ഓസ്‌ട്രേലിയ വാർത്ത  സ്‌റ്റീവ് സ്‌മിത്ത് വാർത്ത  മുഹമ്മദ് ഷമി വാർത്ത
കോലി
author img

By

Published : Jan 19, 2020, 6:05 PM IST

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലെ നിർണായക മത്സരത്തില്‍ ഇന്ത്യക്ക് 287 റണ്‍സിന്‍റെ വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകർ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സെടുത്തു. 131 റണ്‍സെടുത്ത് സെഞ്ച്വറി സ്വന്തമാക്കിയ സ്റ്റീവ് സ്‌മിത്തിന്‍റെ പിന്‍ബലത്തിലാണ് ഓസിസ് മികച്ച സ്‌കോർ സ്വന്തമാക്കിയത്.

India News  Australia News  Steven Smith News  Mohammed Shami News  ഇന്ത്യ വാർത്ത  ഓസ്‌ട്രേലിയ വാർത്ത  സ്‌റ്റീവ് സ്‌മിത്ത് വാർത്ത  മുഹമ്മദ് ഷമി വാർത്ത
സ്‌റ്റീവ് സ്‌മിത്ത്

ഓസ്‌ട്രേലിയക്ക് വേണ്ടി ലബുഷെയിന്‍ 54 റണ്‍സെടുത്തു. സ്‌മിത്തും ലബുഷെയിനും ചേർന്ന് 127 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സന്ദർശകരില്‍ രണ്ടക്കം കടന്ന മറ്റൊരു താരം വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിയാണ്. ക്യാരി 36 പന്തില്‍ 35 റണ്‍സെടുത്തു. ഓസിസ് ഇന്നിങ്സിലെ രണ്ടാമത്തെ വലിയ കൂട്ടുകെട്ടുണ്ടാക്കിയത് സ്‌മിത്തും ക്യാരിയും ചേർന്നാണ്. ഇരുവരും ചേർന്ന് 58 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നാല് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളർമാരിലെ താരം. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മുംബൈയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ 10 വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തിരുന്നു. എന്നാല്‍ രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിലെ ജയത്തോടെ ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.