ഇന്ത്യ - ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. വെല്ലിംഗ്ടൺ റീജിയണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 7.30നാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
പരിക്കിനെത്തുടർന്ന് അവസാന രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന മഹേന്ദ്ര സിംഗ് ധോണി നാളെ ടീമിലേക്ക് തിരിച്ചെത്തും. ധോണിയുടെ പരിക്ക് പൂർണമായി മാറിയെന്നും വെല്ലിംഗ്ടൺ ഏകദിനത്തില്‍ കളിക്കുമെന്നും ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ പറഞ്ഞു. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ധോണിയുടെ അഭാവത്തില്‍ ദിനേഷ് കാർത്തിക്കായിരുന്നു വിക്കറ്റ്കീപ്പർ. കാർത്തികിനെ കൂടാതെ കേദാർ ജാദവ്, അമ്പാട്ടി റായിഡു എന്നിവരാണ് മധ്യനിരയില്‍ കളിക്കുന്ന മറ്റ് താരങ്ങൾ. ധോണി ടീമില്‍ തിരിച്ചെത്തുന്നതോടെ ദിനേഷ് കാർത്തിക്കിനാവും സ്ഥാനം നഷ്ടമാകുക. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ യുവതാരം ശുഭ്മാൻ ഗില്ലിന് നാളെയും ടീം മാനേജ്മെന്‍റ് അവസരം നല്‍കിയേക്കും.
ബൗളിംഗില്‍ കഴിഞ്ഞ മത്സരത്തില്‍ വിശ്രമം നല്‍കിയ മുഹമ്മദ് ഷമി തിരിച്ച് വരാൻ സാധ്യതയേറെയാണ്. പകരം ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചേക്കും. കുല്‍ദീപ് യാദവ് - ചാഹല്‍ സ്പിൻ ദ്വയങ്ങളില്‍ ഒരാൾക്ക് വിശ്രമം നല്‍കിയിട്ട് ജഡേജയെ ടീമില്‍ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
സാധ്യത ടീം : ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍/ ദിനേഷ് കാർത്തിക്, അമ്പാട്ടി റായുഡു, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്/രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി
അവസാന ഏകദിനം നാളെ; ധോണി തിരിച്ചെത്തും - ഇന്ത്യ കിവീസ് ഏകദിനം
അവസാന ഏകദിനം നാളെ വെല്ലിംഗ്ടണില്‍. പരിക്ക് ഭേദമായ ധോണി ടീമില്‍ തിരിച്ചെത്തും.

ഇന്ത്യ - ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. വെല്ലിംഗ്ടൺ റീജിയണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 7.30നാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. അവസാന ഏകദിനം കൂടി ജയിച്ച് പരമ്പരനേട്ടം ആധികാരമാക്കാനാണ് ഇന്ത്യയുടെ ശ്രമം.
പരിക്കിനെത്തുടർന്ന് അവസാന രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന മഹേന്ദ്ര സിംഗ് ധോണി നാളെ ടീമിലേക്ക് തിരിച്ചെത്തും. ധോണിയുടെ പരിക്ക് പൂർണമായി മാറിയെന്നും വെല്ലിംഗ്ടൺ ഏകദിനത്തില്‍ കളിക്കുമെന്നും ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ പറഞ്ഞു. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ധോണിയുടെ അഭാവത്തില്‍ ദിനേഷ് കാർത്തികായിരുന്നു വിക്കറ്റ്കീപ്പർ. കാർത്തികിനെ കൂടാതെ കേദാർ ജാദവ്, അമ്പാട്ടി റായിഡു എന്നിവരാണ് മധ്യനിരയില്‍ കളിക്കുന്ന മറ്റ് താരങ്ങൾ. ധോണി ടീമില്‍ തിരിച്ചെത്തുന്നതോടെ ദിനേഷ് കാർത്തിക്കിനാവും സ്ഥാനം നഷ്ടമാകുക. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറിയ യുവതാരം ശുഭ്മാൻ ഗില്ലിന് നാളെയും ടീം മാനേജ്മെന്‍റ് അവസരം നല്‍കിയേക്കും.