ETV Bharat / sports

കപിലിന്‍റെ റെക്കോർഡ് തകർത്ത് പാക് താരം - പാകിസ്ഥാൻ

ഇംഗ്ലണ്ടില്‍ ഒരു ഏകദിനത്തില്‍ 150 റൺസിലേറെ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് പാക് ഓപ്പണർ ഇമാം സ്വന്തമാക്കിയത്.

ഇമാം ഉൾ ഹഖ്
author img

By

Published : May 15, 2019, 11:54 PM IST

ബ്രിസ്റ്റോള്‍ : ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്‍റെ 36 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ യുവതാരം ഇമാം ഉൾ ഹഖ്. ഇംഗ്ലണ്ടില്‍ ഒരു ഏകദിനത്തില്‍ 150 റൺസിലേറെ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് പാക് ഓപ്പണർ ഇമാം സ്വന്തമാക്കിയത്.

1983 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ കപില്‍ നേടിയ 175 റണ്‍സാണ് പിന്നിലായത്. ഇരുപത്തിനാല് വയസ് പ്രായമുള്ളപ്പോഴായിരുന്നു കപിലിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. എന്നാല്‍ ബ്രിസ്റ്റോള്‍ ഏകദിനത്തില്‍ 131 പന്തില്‍ 151 റണ്‍സ് നേടുമ്പോള്‍ 23 വയസാണ് ഇമാമിന്‍റെ പ്രായം. പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഭാവി വാഗ്‌ദാനങ്ങളില്‍ ഒരാളായി വിശേഷിപ്പിക്കുന്ന താരമാണ് ഓപ്പണര്‍ ഇമാം ഉൾ ഹഖ്. തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി ഇംഗ്ലണ്ടിനെതിരെ ഇമാം തിളങ്ങിയെങ്കിലും മത്സരത്തിൽ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.