പൊച്ചെസ്ട്രോം; അണ്ടർ 19 ലോകകപ്പ് സെമിഫൈനലില്‍ പാകിസ്ഥാനെതിരെ ആധികാരിക ജയവുമായാണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സെമിഫൈനലിലെ ഇന്ത്യൻ ജയത്തിന് ചുക്കാൻ പിടിച്ച യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ച്വറിയും ഇതോടൊപ്പം ചർച്ചയാകുകയാണ്. അണ്ടർ 19 ലോകകപ്പില്‍ തകർപ്പൻ പ്രകടനം കാഴ്ചവെയ്ക്കുന്ന യശസ്വി തന്‍റെ അച്ഛന്‍റെ ആഗ്രഹം കൂടിയാണ് സാർഥകമാക്കിയത്.
പാകിസ്ഥാനെതിരെ യശസ്വി സെഞ്ച്വറി തികയ്ക്കണമെന്നും ഇന്ത്യ ജയിക്കണമെന്നും യശസ്വിയുടെ അച്ഛൻ ഭൂപേന്ദ്ര ജയ്‌സ്വാൾ മത്സരത്തിന് മുൻപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. അതിനാല്‍ ഭാവിയില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകണമെന്നും രാജ്യത്തെ കൂടുതല്‍ വിജയങ്ങളിലേക്ക് നയിക്കണമെന്ന് ആഗ്രഹിക്കുന്നതായും ഭൂപേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
-
The moment India secured a special victory over Pakistan 👏 #U19CWC | #INDvPAK | #FutureStars pic.twitter.com/23UT5e7FVI
— Cricket World Cup (@cricketworldcup) February 4, 2020 " class="align-text-top noRightClick twitterSection" data="
">The moment India secured a special victory over Pakistan 👏 #U19CWC | #INDvPAK | #FutureStars pic.twitter.com/23UT5e7FVI
— Cricket World Cup (@cricketworldcup) February 4, 2020The moment India secured a special victory over Pakistan 👏 #U19CWC | #INDvPAK | #FutureStars pic.twitter.com/23UT5e7FVI
— Cricket World Cup (@cricketworldcup) February 4, 2020
ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 172 റൺസിന് എറിഞ്ഞിട്ട ശേഷമാണ് യശസ്വി ജെയ്‌സ്വാളും ഡി സക്‌സേനയും ചേർന്ന് വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ജയ്‌സ്വാൾ 105 റൺസോടെയും സക്‌സേന 59 റൺസോടെയും പുറത്താകാതെ നിന്നു. യശസ്വിയാണ് കളിയിലെ കേമൻ. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടർ 19 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന യശസ്വി അഞ്ച് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും അടക്കം 312 റൺസെടുത്തിട്ടുണ്ട്. ടൂർണമെന്‍റിലെ റൺ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് യശസ്വി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലൻഡ്- ബംഗ്ലാദേശ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ.