ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരില്‍ ഇന്ത്യൻ നായകൻ വിരാട് കോലി ഒന്നാം സ്ഥാനത്ത്. ഓസീസ് മുന്‍ നായകന്‍ സ്‌റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് കോലിയുടെ കുതിപ്പ്. ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്‌റ്റില്‍ സെഞ്ച്വറിയുമായി മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് കോലിക്ക് മുതല്‍ക്കൂട്ടായത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 928 പോയന്‍റ് നേടിയാണ് കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. പാക്കിസ്ഥാന് എതിരെ സ്വന്തം മണ്ണില്‍ നടന്ന പരമ്പരയില്‍ നിറംമങ്ങിയ പ്രകടനം നടത്തിയതാണ് സ്മിത്തിന് തിരിച്ചടിയായത്. അഡ്‌ലെയ്ഡല്‍ നടന്ന പിങ്ക് ബോൾ ടെസ്‌റ്റില്‍ 36 റണ്‍സ് മാത്രമെടുത്ത് സ്മിത്ത് പുറത്തായിരുന്നു. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 931 പോയന്‍റുള്ള സ്മിത്തിന് എട്ട് പോയിന്‍റ് നഷ്‌ടമായി. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സ്മിത്തിന് 923 പോയന്‍റാണ് ഉള്ളത്.
-
Virat Kohli back to No.1!
— ICC (@ICC) December 4, 2019 " class="align-text-top noRightClick twitterSection" data="
David Warner, Marnus Labuschagne and Joe Root make significant gains in the latest @MRFWorldwide ICC Test Rankings for batting.
Full rankings: https://t.co/AIR0KN4yY5 pic.twitter.com/AXBx6UIQkL
">Virat Kohli back to No.1!
— ICC (@ICC) December 4, 2019
David Warner, Marnus Labuschagne and Joe Root make significant gains in the latest @MRFWorldwide ICC Test Rankings for batting.
Full rankings: https://t.co/AIR0KN4yY5 pic.twitter.com/AXBx6UIQkLVirat Kohli back to No.1!
— ICC (@ICC) December 4, 2019
David Warner, Marnus Labuschagne and Joe Root make significant gains in the latest @MRFWorldwide ICC Test Rankings for batting.
Full rankings: https://t.co/AIR0KN4yY5 pic.twitter.com/AXBx6UIQkL
റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ചേതേശ്വർ പൂജാര സ്ഥാനം നിലനിർത്തി. 791 പോയിന്‍റാണ് പൂജാരക്കുള്ളത്. മറ്റൊരു ഇന്ത്യന്‍ താരം അജിങ്ക്യ രഹാനക്ക് പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം നഷ്ടമായി. ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രഹാനക്ക് 759 പോയിന്‍റാണുള്ളത്.
-
👉 Holder, Philander, Hazlewood gain one spot
— ICC (@ICC) December 4, 2019 " class="align-text-top noRightClick twitterSection" data="
👉 Shami enters top 10
The latest @MRFWorldwide ICC Test Rankings for bowling: https://t.co/AIR0KN4yY5 pic.twitter.com/upfW0bcKQ7
">👉 Holder, Philander, Hazlewood gain one spot
— ICC (@ICC) December 4, 2019
👉 Shami enters top 10
The latest @MRFWorldwide ICC Test Rankings for bowling: https://t.co/AIR0KN4yY5 pic.twitter.com/upfW0bcKQ7👉 Holder, Philander, Hazlewood gain one spot
— ICC (@ICC) December 4, 2019
👉 Shami enters top 10
The latest @MRFWorldwide ICC Test Rankings for bowling: https://t.co/AIR0KN4yY5 pic.twitter.com/upfW0bcKQ7
പാക്കിസ്ഥാന് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഓസിസ് താരങ്ങളാണ് പോയന്‍റ് പട്ടികയില്‍ ആദ്യ പത്തിലേക്ക് കുതിപ്പ് നടത്തിയത്. ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷ്‌ഗ്നെയുമാണ് വമ്പന്‍ നേട്ടം കൊയ്തത്. പിങ്ക് ബോൾ ടെസ്‌റ്റില്‍ ട്രിപ്പിൾ സെഞ്ച്വറി നേടിയ വാർണർ 12 സ്ഥാനം മെച്ചപ്പെടുത്തി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് വാർണർ. ടെസ്റ്റില്‍ സെഞ്ച്വറി തികച്ച ലാബുഷ്‌ഗ്നെയ്നും റാങ്കിങ്ങില്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. അഞ്ച് ഓസിസ് താരങ്ങളാണ് ബാറ്റ്സ്മാന്‍മാരുടെ റാങ്ക് പട്ടികയിലെ ആദ്യ പത്തില്‍ എത്തിയത്. കെയിന്‍ വില്യംസൺ മൂന്നാം സ്ഥാനം നിലനിർത്തി. മൂന്ന് സ്ഥാനം നഷ്‌ടമായ ന്യൂസിലൻഡ് താരം ഹെന്‍ട്രി നിക്കോൾസ് ഒമ്പതാമതായി.
-
↗️ Mitchell Starc
— ICC (@ICC) December 4, 2019 " class="align-text-top noRightClick twitterSection" data="
↗️ Roston Chase
↗️ Chris Woakes
Updated @MRFWorldwide ICC Test Rankings for all-rounders: https://t.co/AIR0KNm9PD pic.twitter.com/gClieKmCYs
">↗️ Mitchell Starc
— ICC (@ICC) December 4, 2019
↗️ Roston Chase
↗️ Chris Woakes
Updated @MRFWorldwide ICC Test Rankings for all-rounders: https://t.co/AIR0KNm9PD pic.twitter.com/gClieKmCYs↗️ Mitchell Starc
— ICC (@ICC) December 4, 2019
↗️ Roston Chase
↗️ Chris Woakes
Updated @MRFWorldwide ICC Test Rankings for all-rounders: https://t.co/AIR0KNm9PD pic.twitter.com/gClieKmCYs
ന്യൂസിലാന്‍റിനെതിരെ നടന്ന ടെസ്‌റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജോ റൂട്ട് നാല് സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. റൂട്ട് പരമ്പരയില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
ബൗളര്‍മാരില്‍ ആദ്യ സ്ഥാനക്കാരില്‍ മാറ്റമില്ല. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയും ആദ്യ സ്ഥാനങ്ങളില്‍ തുടരുന്നു. വിന്‍ഡീസിന്‍റെ ജേസന്‍ ഹോള്‍ഡറാണ് മൂന്നാം സ്ഥാനത്ത്. നീല്‍ വാഗ്‌നര്‍ നാലാമതും, ഇന്ത്യന്‍ ബോളർ ജസ്‌പ്രീത് ബുമ്ര അഞ്ചാമതുമാണ്.
ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസിന്‍റെ ജാസന്‍ ഹോള്‍ഡർ ഒന്നാം സ്ഥാനവും ഇന്ത്യയുടെ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനവും ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്‌സ് മൂന്നാം സ്ഥാനവും നിലനിര്‍ത്തി.