ദുബായ്: മൊട്ടേരയില്‍ 400 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യന്‍ സ്‌പിന്നര്‍ രവി അശ്വിന് റെക്കോഡ്. റാങ്കിങ്ങില്‍ നാല് സ്ഥാനം മുന്നേറിയ അശ്വിന്‍ മൂന്നാമതായി. ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക സ്‌പിന്നര്‍ കൂടിയാണ് അശ്വിന്‍. ബൗളര്‍മാര്‍ക്കിടയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യക്കാരന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയാണ്. പട്ടികയില്‍ ഒരു സ്ഥാനം താഴേക്ക് പോയ ബുമ്ര നിലവില്‍ ഒമ്പതാമതാണ്.
-
India opener Rohit Sharma storms into the top 10 to a career-best eighth position in the latest @MRFWorldwide ICC Test Player Rankings for batting 💥
— ICC (@ICC) February 28, 2021 " class="align-text-top noRightClick twitterSection" data="
Full list: https://t.co/AIR0KN4yY5 pic.twitter.com/Hqb9uTWnzJ
">India opener Rohit Sharma storms into the top 10 to a career-best eighth position in the latest @MRFWorldwide ICC Test Player Rankings for batting 💥
— ICC (@ICC) February 28, 2021
Full list: https://t.co/AIR0KN4yY5 pic.twitter.com/Hqb9uTWnzJIndia opener Rohit Sharma storms into the top 10 to a career-best eighth position in the latest @MRFWorldwide ICC Test Player Rankings for batting 💥
— ICC (@ICC) February 28, 2021
Full list: https://t.co/AIR0KN4yY5 pic.twitter.com/Hqb9uTWnzJ
ഇന്ത്യന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പേസര്‍മാരായ ജിമ്മി ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ പട്ടികയില്‍ തരംതാഴ്‌ത്തപ്പെട്ടു. ജിമ്മി ആന്‍ഡേഴ്‌സണ്‍ മൂന്ന് സ്ഥാനം താഴേക്ക് പോയി ആറാമതായി. ഒരു സ്ഥാനം താഴേക്ക് പോയി സ്റ്റുവര്‍ട്ട് ബ്രോഡ് ഏഴാമതായി. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡിന്‍റെ നെയില്‍ വാഗ്‌നറാണ്.
-
🔸 Ashwin breaks into top three
— ICC (@ICC) February 28, 2021 " class="align-text-top noRightClick twitterSection" data="
🔸 Anderson slips to No.6
🔸 Broad, Bumrah move down one spot
The latest @MRFWorldwide ICC Test Player Rankings for bowling: https://t.co/AIR0KNm9PD pic.twitter.com/FssvpYiLcx
">🔸 Ashwin breaks into top three
— ICC (@ICC) February 28, 2021
🔸 Anderson slips to No.6
🔸 Broad, Bumrah move down one spot
The latest @MRFWorldwide ICC Test Player Rankings for bowling: https://t.co/AIR0KNm9PD pic.twitter.com/FssvpYiLcx🔸 Ashwin breaks into top three
— ICC (@ICC) February 28, 2021
🔸 Anderson slips to No.6
🔸 Broad, Bumrah move down one spot
The latest @MRFWorldwide ICC Test Player Rankings for bowling: https://t.co/AIR0KNm9PD pic.twitter.com/FssvpYiLcx
ബാറ്റ്‌സ്‌മാന്‍മാര്‍ക്കിടയില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയാണ് കുതിപ്പ് നടത്തിയത്. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് പട്ടികയില്‍ എട്ടാമതായി. ഹിറ്റ്‌മാനെ കൂടാതെ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയുമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍. കോലി അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ രണ്ട് സ്ഥാനം താഴേക്ക് പോയ പൂജാര പത്താമതാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മങ്ങിയ പ്രകടനമാണ് പൂജാരക്ക് തിരിച്ചടിയായത്.
ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും മൂന്നാം സ്ഥനത്ത് മാര്‍നസ് ലബുഷെയിനും നാലാം സ്ഥാനത്ത് ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടുമാണ് തുടരുന്നത്.