ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. 871 പോയിന്‍റാണ് ഒന്നാം സ്ഥാനത്തുള്ള കോലിക്ക്. രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ്. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ 112 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയ ജോണി ബ്രിസ്റ്റോ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പത്തില്‍ ഇടം നേടി.
-
Jonny Bairstow breaks into the top 10 of the @MRFWorldwide ICC ODI Player Rankings for Batting after finishing as the highest run-getter in the #ENGvAUS ODI series 🎉
— ICC (@ICC) September 17, 2020 " class="align-text-top noRightClick twitterSection" data="
Updated rankings 👉 https://t.co/lRP67a820b pic.twitter.com/rwnpLzSlpF
">Jonny Bairstow breaks into the top 10 of the @MRFWorldwide ICC ODI Player Rankings for Batting after finishing as the highest run-getter in the #ENGvAUS ODI series 🎉
— ICC (@ICC) September 17, 2020
Updated rankings 👉 https://t.co/lRP67a820b pic.twitter.com/rwnpLzSlpFJonny Bairstow breaks into the top 10 of the @MRFWorldwide ICC ODI Player Rankings for Batting after finishing as the highest run-getter in the #ENGvAUS ODI series 🎉
— ICC (@ICC) September 17, 2020
Updated rankings 👉 https://t.co/lRP67a820b pic.twitter.com/rwnpLzSlpF
ന്യൂസിലന്‍ഡ് താരം കെയിന്‍ വില്യംസണ്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി. അതേസമയം ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ രണ്ട് സ്ഥാനം പിന്നോട്ട് പോയി പട്ടികയില്‍ എട്ടാമതാണ്. ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതായി.
ബൗളേഴ്‌സിനിടയില്‍ ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുമ്ര 719 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 222 പോയിന്‍റുള്ള ട്രെന്‍ഡ് ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. ഓള്‍ റൗണ്ടര്‍മാര്‍ക്കിടയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക താരം. 246 പോയിന്‍റുമായി ജഡേജ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.