ETV Bharat / sports

പാകിസ്ഥാൻ വിഷയത്തില്‍ സച്ചിനെ തള്ളി ഗാംഗുലി - പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ സച്ചിന്‍റെ നിലപാടിനെതിരെ പ്രതികരിച്ച് സൗരവ് ഗാംഗുലി. സച്ചിന്‍റെ ആശങ്ക ഇന്ത്യക്ക് രണ്ട് പോയിന്‍റ് നഷ്ടപ്പെടുന്നതിലെന്നും ഗാംഗുലി.

സച്ചിനും ഗാംഗുലിയും
author img

By

Published : Feb 24, 2019, 3:15 PM IST

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തെ കുറിച്ചുള്ള സച്ചിൻ ടെണ്ടുല്‍ക്കറിന്‍റെ പ്രതികരണത്തിന് മറുപടി നല്‍കി ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യക്ക് രണ്ട് പോയിന്‍റ് നഷ്ടപ്പെടുന്നതിലാണ് സച്ചിൻ ആശങ്കപ്പെടുന്നത്, എന്നാല്‍ തനിക്ക് വേണ്ടത് ലോകകപ്പാണെന്ന്ഗാംഗുലി വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ലോകകപ്പില്‍ കളിക്കരുതെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാല്‍ ഇതിനോട് സച്ചിന്‍റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമെന്നും ഇന്ത്യ പിന്മാറുന്നതിലൂടെപാകിസ്ഥാന് രണ്ട് പോയിന്‍റ് വെറുതെ നല്‍കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്നുമായിരുന്നുസച്ചിൻ പറഞ്ഞത്. എന്നാല്‍ തനിക്ക് ഇന്ത്യയാണ് മുഖ്യം,രാജ്യം എന്ത് തീരുമാനിച്ചാലും ഒപ്പമുണ്ടാകുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. മുമ്പ് സുനില്‍ ഗവാസ്കർ പറഞ്ഞതിനെ അനുകൂലിക്കുന്ന നിലപാടാണ് മാസ്റ്റർ ബ്ലാസ്റ്റർ സ്വീകരിച്ചത്. എന്നാല്‍ സച്ചിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയർന്നത്.

സച്ചിന്‍റെ നിലപാടിനോട് യോജിക്കാതെയാണ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. ലോകകപ്പിനുള്ള ഓരോ ടീമും മറ്റ് ടീമുകളുമായി മത്സരങ്ങൾ കളിക്കുമെന്നും അതുകൊണ്ട് പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിച്ചാല്‍ അത് വലിയ പ്രശ്നമാകില്ലയെന്നുമാണ്ഗാംഗുലി പ്രതികരിച്ചത്. പാകിസ്ഥാനുമായി ഒരു തരത്തിലുള്ള കായിക ബന്ധവും ഇന്ത്യക്ക് വേണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആറ് മാസമായി ഇന്ത്യൻ ടീം മികച്ച ഫോമിലാണെന്നും പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കട്ടെയെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യൻ നായകൻ കോഹ്ലിയുടെ പ്രസ്താവനയെ ഗാംഗുലി അനുകൂലിച്ചു. നിലവില്‍ കോഹ്ലിക്ക്നല്ല രീതിയില്‍ കളിച്ച് ടീമിനെ വിജയിപ്പിക്കാൻ മാത്രമേ കഴിയൂഎന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ - പാകിസ്ഥാൻ മത്സരത്തില്‍ എപ്പോഴും സർക്കാരാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും ഇത്തവണയും അതില്‍ മാറ്റമുണ്ടാകില്ലെന്നും ദാദ കൂട്ടിച്ചേർത്തു.

undefined

Intro:Body:

പാകിസ്ഥാൻ വിഷയത്തില്‍ സച്ചിനെ തള്ളി ഗാംഗുലി

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ സച്ചിന്‍റെ നിലപാടിനെതിരെ പ്രതികരിച്ച് സൗരവ് ഗാംഗുലി. സച്ചിന്‍റെ ആശങ്ക ഇന്ത്യക്ക് രണ്ട് പോയിന്‍റ് നഷ്ടപ്പെടുന്നതിലെന്നും ഗാംഗുലി. 

ഇന്ത്യ - പാകിസ്ഥാൻ ലോകകപ്പ് മത്സരത്തെ കുറിച്ചുള്ള സച്ചിൻ ടെണ്ടുല്‍ക്കറിന്‍റെ പ്രതികരണത്തിന് മറുപടി നല്‍കി ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യക്ക് രണ്ട് പോയിന്‍റ് നഷ്ടപ്പെടുന്നതിലാണ് സച്ചിൻ ആശങ്കപ്പെടുന്നത്, എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടുന്നതാണ് തന്‍റെ ആഗ്രഹമെന്നും ഗാംഗുലി വ്യക്തമാക്കി. 

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ലോകകപ്പില്‍ കളിക്കരുതെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാല്‍ ഇതിനോട് സച്ചിന്‍റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കണമെന്നും ഇന്ത്യ പിന്മാറിയാല്‍ പാകിസ്ഥാന് രണ്ട് പോയിന്‍റ് വെറുതെ നല്‍കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്നായിരുന്നു സച്ചിൻ പറഞ്ഞത്. എന്നാല്‍ തനിക്ക് ഇന്ത്യയാണ് മുഖ്യവും രാജ്യം എന്ത് തീരുമാനിച്ചാലും ഒപ്പമുണ്ടാകുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. മുമ്പ് സുനില്‍ ഗവാസ്കർ പറഞ്ഞതിനെ അനുകൂലിക്കുന്ന നിലപാടാണ് മാസ്റ്റർ ബ്ലാസ്റ്റർ സ്വീകരിച്ചത്. എന്നാല്‍ സച്ചിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയർന്നത്.  

സച്ചിന്‍റെ നിലപാടിനോട് യോജിക്കാതെയാണ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. ലോകകപ്പിനുള്ള ഓരോ ടീമും മറ്റ് ടീമുകളുമായി മത്സരങ്ങൾ കളിക്കുമെന്നും അതുകൊണ്ട് പാകിസ്ഥാനെതിരായ മത്സരം ഉപേക്ഷിച്ചാല്‍ അത് വലിയ പ്രശ്നമല്ലെന്നാണ് ഗാംഗുലി പ്രതികരിച്ചത്. പാകിസ്ഥാനുമായി ഒരു തരത്തിലുള്ള കായിക ബന്ധവും ഇന്ത്യക്ക് വേണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ആറ് മാസമായി ഇന്ത്യൻ ടീം മികച്ച ഫോമിലാണെന്നും പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കട്ടെയെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യൻ നായകൻ കോഹ്ലിയുടെ പ്രസ്താവനയെ ഗാംഗുലി അനുകൂലിച്ചു. നിലവില്‍ കോഹ്ലിക്ക് ഒന്നും ചെയ്യാനാവില്ലെന്നും നല്ല രീതിയില്‍ കളിച്ച് ടീമിനെ വിജയിപ്പിക്കാൻ മാത്രമേ ചെയ്യാനാവു എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ -  പാകിസ്ഥാൻ മത്സരത്തില്‍ എപ്പോഴും സർക്കാരാണ് തീരുമാനം എടുത്തിട്ടുള്ളതെന്നും ഇത്തവണയും അതില്‍ മാറ്റമുണ്ടാകില്ലെന്നും ദാദ കൂട്ടിച്ചേർത്തു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.