സിഡ്‌നി: ഫുട്ട് വർക്കില്‍ അവിശ്വസനീയമായ കൃത്യതയാണ് ഓസ്‌ട്രേലിയന്‍ താരം മാർനസ് ലബുഷെയിന് ഉള്ളതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കൽ. ഏറെ കാലത്തെ പരിശീലനത്തിലൂടെയാണ് താരം ഈ കഴിവ് നേടിയെടുത്തതെന്നും സച്ചിന്‍ പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെ ചിന്തിക്കുമ്പോൾ സ്വന്തം നീക്കങ്ങൾ പോലും അറിയാന്‍ സാധിക്കില്ല. അതാണ് ലബുഷെയിന്‍റെ കാര്യത്തില്‍ സംഭവിക്കുന്നത്. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലയിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് ലബുഷെയിന്‍റെ ഇന്നിങ്സ് ശ്രദ്ധിക്കുന്നത്. ലബുഷെയിന്‍റെ രണ്ടാം ഇന്നിങ്സിലാണ് താരം മികച്ച പ്രകടനം പുറത്തെടുത്തത്. ഭാര്യ പിതാവിനൊപ്പം കളി കാണുകയായിരുന്നു. അന്ന് താരം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും സച്ചിന്‍ പറഞ്ഞു.
നിലവില്‍ കാട്ടുതീ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബുഷ്‌ഫയർ ബ്ലാഷ് പ്രദർശന മത്സരത്തിന്‍റെ ഭാഗമാണ് സച്ചിന്‍. മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിങ് നയിക്കുന്ന ടീമിന്‍റെ പരിശീലകനാണ് സച്ചിന്‍. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് മെല്‍ബണില്‍ വച്ചാണ് മത്സരം നടക്കുക. റിക്കി പോണ്ടിങ്ങിന്‍റെയും ഗില്‍ക്രിസ്റ്റിന്‍റെയും നേതൃത്വത്തിലുള്ള രണ്ട് ടീമുകളാണ് എറ്റുമുട്ടുക. കഴിഞ്ഞ വർഷം മികച്ച പ്രകടനം പുറത്തെടുത്തതിനെ തുടർന്ന് ഓസ്‌ട്രേലിയന്‍ താരം മാർനസ് ലബുഷെയിന്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാമതെത്തിയിരുന്നു. സ്വന്തം മണ്ണില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനും എതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ 896 റണ്‍സെടുത്ത് ലബുഷെയിന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ലോർഡ്‌സില്‍ നടന്ന ആഷസ് മത്സരത്തില്‍ സ്റ്റീവ് സ്‌മിത്തിന് പകരമായാണ് ലബുഷെയിന്‍ എത്തുന്നത്.