ETV Bharat / sports

അച്ഛനാകാന്‍ ഒരുങ്ങി ഹർദിക്; സാമൂഹ്യമാധ്യമത്തില്‍ ചിത്രം പങ്കുവെച്ച് താര ദമ്പതികൾ - natasa news

സാമൂഹ്യമാധ്യമത്തില്‍ പങ്കാളിയും സെർബിയന്‍ ബോളിവുഡ് താരവുമായ നതാഷാ സ്റ്റാന്‍കോവിക്കിനൊപ്പം ചിത്രം പോസ്റ്റ് ചെയ്‌താണ് ഇന്ത്യന്‍ ഒൾറൗണ്ടർ ഹർദിക് പാണ്ഡ്യ സന്തോഷം പങ്കുവെച്ചത്

ഹർദിക് വാർത്ത  നതാഷ വാർത്ത  താര ദമ്പതികൾ വാർത്ത  hardik news  natasa news  star couple
ഹർദിക്, നതാഷാ
author img

By

Published : Jun 1, 2020, 2:44 PM IST

മുംബൈ: അച്ഛനാകാന്‍ പോകുന്നതിന്‍റെ ആഹ്ളാദം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ. പങ്കാളിയും സെർബിയന്‍ ബോളിവുഡ് താരവുമായ നതാഷാ സ്റ്റാന്‍കോവിക്കിനൊപ്പം സമൂഹ്യമാധ്യമത്തിലൂടെയാണ് ഹർദിക് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ഇതുവരെയും എന്‍റെയും നതാഷയുടെയും ജീവിതം മനോഹരമായിരുന്നു. ഇനി അതിമനോഹരമാകാന്‍ പോവുകയാണ്. ഞങ്ങൾക്കിടയിലേക്ക് പുതിയൊരാൾ കൂടി കടന്ന് വരാന്‍ പോകുന്നു. ജീവിതത്തിന്‍റെ ഈ പുതിയ ഘട്ടത്തെ വരവേല്‍ക്കുന്നതിന്‍റെ ആകാംക്ഷയിലാണ് ഞങ്ങൾ. എല്ലാവരും അനുഗ്രഹിക്കണമെന്നും ഹർദിക് പാണ്ഡ്യ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

സമാന സന്ദേശം നതാഷയും സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ പുതുവർഷ ദിനത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി സാമൂഹ്യമാധ്യമത്തലൂടെ ഹർദിക് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ എത്തിയതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗർഭിണിയായ നതാഷക്കും അച്ഛനാകാന്‍ പോകുന്ന ഹർദിക് പാണ്ഡ്യക്കും ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.