ETV Bharat / sports

പന്തെറിയാന്‍ തുടങ്ങിയാല്‍ ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ടീമില്‍ ഇടം നേടും: സേവാഗ്

അഡ്‌ലെയ്‌ഡ് ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്

പാണ്ഡ്യയെ കുറിച്ച് സേവാഗ് വാര്‍ത്ത  ടെസ്റ്റ് ടീമിനെ കുറിച്ച് സേവാഗ് വാര്‍ത്ത  sehwag about pandya news  sehwag about test team
ഹര്‍ദിക് പാണ്ഡ്യ
author img

By

Published : Dec 11, 2020, 10:33 PM IST

മുംബൈ: പന്തെറിയാന്‍ തുടങ്ങുകയാണെങ്കില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ അനിവാര്യ ഘടകമാകുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. പുറത്ത് പരിക്കേറ്റതിന് ശേഷം ഹര്‍ദിക് പാണ്ഡ്യ സാധാരണ നിലയില്‍ പന്തെറിയാന്‍ ആരംഭിച്ചിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ ബൗളറെന്ന നിലയില്‍ പാണ്ഡ്യയുടെ സേവനം മുംബൈ ഇന്ത്യന്‍സിന് ലഭിച്ചിരുന്നില്ല. പന്തെറിയാന്‍ സാധിക്കാത്ത പക്ഷം പാണ്ഡ്യ നാട്ടിലേക്ക് തിരിച്ച് പോകേണ്ടി വരും.

ഓള്‍ റൗണ്ടറെന്ന നിലയില്‍ പാണ്ഡ്യയുടെ സേവനം ടീം ഇന്ത്യക്ക് ആവശ്യമാണ്. ആറാമനായും ഏഴാമനായും ഇറങ്ങി വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാണ്ഡ്യക്ക് ഒരു പകരക്കാരനില്ലെന്നും വീരേന്ദ്ര സേവാഗ് കൂട്ടിച്ചേര്‍ത്തു. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. പരമ്പരയുടെ ഭാഗമായ ആദ്യ മത്സരം ഈ മാസം 17ന് അഡ്‌ലെയ്‌ഡില്‍ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.