സിഡ്‌നി: ഓസിസ് പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ ഏകദിനത്തില്‍ ഹര്‍ദിക് പാണ്ഡ്യക്കും ശിഖര്‍ ധവാനും അര്‍ധസെഞ്ച്വറി. ഓസിസ് പേസ് ആക്രമണത്തെ തടുക്കാനാകാതെ ടീം ഇന്ത്യയുടെ മുന്‍നിര പതറിയപ്പോഴാണ് ഹര്‍ദിക് പാണ്ഡ്യയും ഓപ്പണര്‍ ശിഖര്‍ ധവാനും അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങി. ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ വിരാട് കോലിയും കൂട്ടരും 200 കടന്നു. 29 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 201 റണ്‍സെടുത്തു. 58 റണ്‍സെടുത്ത ധവാനും 69 റണ്‍സെടുത്ത പാണ്ഡ്യയുമാണ് ക്രീസില്‍.
-
1⃣0⃣0⃣-run stand!
— BCCI (@BCCI) November 27, 2020 " class="align-text-top noRightClick twitterSection" data="
Shikhar Dhawan and Hardik Pandya complete a century partnership.
200 up for #TeamIndia. #AUSvIND
Scorecard: https://t.co/Qha4EHPtSf pic.twitter.com/6Gyu5eBUfS
">1⃣0⃣0⃣-run stand!
— BCCI (@BCCI) November 27, 2020
Shikhar Dhawan and Hardik Pandya complete a century partnership.
200 up for #TeamIndia. #AUSvIND
Scorecard: https://t.co/Qha4EHPtSf pic.twitter.com/6Gyu5eBUfS1⃣0⃣0⃣-run stand!
— BCCI (@BCCI) November 27, 2020
Shikhar Dhawan and Hardik Pandya complete a century partnership.
200 up for #TeamIndia. #AUSvIND
Scorecard: https://t.co/Qha4EHPtSf pic.twitter.com/6Gyu5eBUfS
വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത പാണ്ഡ്യ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയത്. അവസാനം വിവരം ലഭിക്കുമ്പോള്‍ പാണ്ഡ്യ 41 പന്തില്‍ 55 റണ്‍സെടുത്തു. മറുഭാഗത്ത് നിലയുറപ്പിച്ച് കളിക്കുന്ന ശിഖര്‍ ധവാന്‍ 62 പന്തില്‍ 55 റണ്‍സെടുത്തു. ഏഴ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ധവാന്‍റെ ഇന്നിങ്സ്. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണുണ്ടാക്കിയത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സെന്ന വിജയ ലക്ഷം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്‌ടമായി. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍(22), നായകന്‍ വിരാട് കോലി(21) ശ്രേയസ് അയ്യര്‍(2) റണ്‍സെടുത്തും പുറത്തായി. പേസര്‍ ജോഷ് ഹെസില്‍വ് മൂന്നും ആദം സാംപ ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലി ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 374 റണ്‍സെടുത്തത്. നായകന്‍ ആരോണ്‍ ഫിഞ്ച് സെഞ്ച്വറിയോടെ 114 റണ്‍സും സ്റ്റീവ് സ്‌മിത്ത് സെഞ്ച്വറിയോടെ 105 റണ്‍സും സ്വന്തമാക്കി.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജസ്‌പ്രീത് ബുമ്ര, നവദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.