ദുബായ്: ഓസ്‌ട്രേലിയന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഠിനാധ്വാനം നടത്തുമെന്ന് ഓൾ റൗണ്ടർ ഗ്ലെന്‍ മാക്‌സ്‌വെല്‍. അടുത്ത വർഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പാണ് ലക്ഷ്യം. ഓസിസ് ടീമില്‍ പ്രത്യേകിച്ചും ട്വന്‍റി-20 ടീമിന്‍റെ ഭാഗമാകാനാണ് ശ്രമമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇന്നലെ ബിഗ് ബ്ലാഷ് ലീഗില്‍ 39 ബോളില്‍ 83 റണ്‍സെടുത്ത് താരം തിളങ്ങിയിരുന്നു.
-
8️⃣3️⃣ from 3️⃣9️⃣ balls
— ICC (@ICC) December 20, 2019 " class="align-text-top noRightClick twitterSection" data="
Glenn Maxwell, take a bow 👏 👏 pic.twitter.com/ERJDGXelyY
">8️⃣3️⃣ from 3️⃣9️⃣ balls
— ICC (@ICC) December 20, 2019
Glenn Maxwell, take a bow 👏 👏 pic.twitter.com/ERJDGXelyY8️⃣3️⃣ from 3️⃣9️⃣ balls
— ICC (@ICC) December 20, 2019
Glenn Maxwell, take a bow 👏 👏 pic.twitter.com/ERJDGXelyY
നിലവില്‍ ബിഗ് ബ്ലാഷ് ലീഗില്‍ കളിക്കുന്ന താരത്തെ 10.75 കോടിക്ക് ഇന്ത്യന്‍ പ്രീമിയർ ലീഗിലെ താരലേലത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ പഞ്ചാബിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചിരുന്നു. നല്ല ഓർമ്മകളുമായി നാല് വർഷങ്ങളാണ് ഐപിഎല്‍ സമ്മാനിച്ചതെന്നും അതിനാല്‍ ലീഗില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.