2019 ലോകകപ്പില്‍ പ്രിയപ്പെട്ടത് ദക്ഷിണാഫ്രിക്കെതിരെ സ്വന്തമാക്കിയ സെഞ്ച്വറിയെന്ന് രോഹിത് ശര്‍മ. ട്വിറ്റര്‍ എക്കൗണ്ടിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഹിറ്റ്മാന്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി സ്വന്തമാക്കി ഹിറ്റ്മാന്‍ റെക്കോഡിട്ടിരുന്നു.
-
Q: @ImRo45 #askRo
— Rohit Sharma (@ImRo45) August 2, 2020 " class="align-text-top noRightClick twitterSection" data="
Which 💯 is your favourite among 5 World cup centuries and why ?
- @DineshDinu1128
A: pic.twitter.com/1ZuWwc8vyM
">Q: @ImRo45 #askRo
— Rohit Sharma (@ImRo45) August 2, 2020
Which 💯 is your favourite among 5 World cup centuries and why ?
- @DineshDinu1128
A: pic.twitter.com/1ZuWwc8vyMQ: @ImRo45 #askRo
— Rohit Sharma (@ImRo45) August 2, 2020
Which 💯 is your favourite among 5 World cup centuries and why ?
- @DineshDinu1128
A: pic.twitter.com/1ZuWwc8vyM
അന്ന് പോര്‍ട്ടീസിനെതിരെ സതാംപ്‌റ്റണിലെ മോശം പിച്ചില്‍ സെഞ്ച്വറിയോടെ 122 റണ്‍സാണ് ഹിറ്റ്മാന്‍ അന്ന് സ്വന്തമാക്കിയത്. രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റ ഇന്നിങ്ങ്സ്. സഹതാരങ്ങള്‍ അര്‍ദ്ധ സെഞ്ച്വറി പോലും നേടാതെ പുറത്താകുമ്പോള്‍ രോഹിത് റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ 15 പന്ത് ശേഷിക്കെ ഇന്ത്യ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി.
രോഹിത്തിന്‍റെ ട്വീറ്റുകളോട് മികച്ച രീതിയിലാണ് ആരാധകര്‍ പ്രതികരിക്കുന്നത്. വരമിച്ച താരങ്ങളെ തിരിച്ചെത്തിക്കാന്‍ അവസരം ലഭിച്ചാല്‍ ഇതിഹാസ താരം സച്ചിനും പൊള്ളോക്കിനും അവസരം നല്‍കുമെന്നും രോഹിത് പറഞ്ഞു. ലോകകപ്പുകള്‍ ഇന്ത്യയില്‍ എത്തികാന്‍ വേണ്ടിയാണ് കളിക്കുന്നത്. റെക്കോഡുകള്‍ക്ക് വേണ്ടിയല്ല. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ജയം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രോഹിതിന്‍റെ ആഗ്രഹങ്ങളെയും താല്‍പര്യങ്ങളെയും കുറിച്ചറിയാനുള്ള അവസരമായി കാണുകയാണ് ആരാധകര്‍ ഈ അവസരത്തെ.