ETV Bharat / sports

സ്വപ്നം കണ്ടത് ഇന്ത്യൻ ജേഴ്സി ധരിക്കുന്നത് മാത്രം; ആർ അശ്വിൻ ഇടിവി ഭാരതിനോട് - സ്വപ്നം കണ്ടത് ഇന്ത്യൻ ജേഴ്സി ധരിക്കുന്നത് മാത്രം

ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് സുഹൃത്തുക്കൾ ' ആഷ് ' എന്ന് വിളിക്കുന്ന ആർ അശ്വിൻ മനസ് തുറന്നത്. ക്രിക്കറ്റ് കരിയറിൽ ഇതുവരെ നേടിയ എല്ലാ വളർച്ചയും താൻ വിലമതിക്കുന്നുണ്ടെന്നും കരിയറിൽ കടന്നുപോയ വീഴ്ചകളില്‍ ഒരിക്കലും നിരാശപ്പെടില്ലെന്നും അശ്വിൻ പറഞ്ഞു

ആർ അശ്വിനുമായി അഭിമുഖം
author img

By

Published : Nov 8, 2019, 9:47 AM IST

ഹൈദരാബാദ്: സ്പിൻ ബൗളിങില്‍ നിരവധി റെക്കോഡുകൾക്ക് ഉടമയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. എന്നാല്‍ റെക്കോഡുകൾ തർക്കുന്നത് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും ഇന്ത്യൻ ജേഴ്സി ധരിക്കുന്നത് മാത്രമാണ് സ്വപ്നം കണ്ടതെന്നും അശ്വിൻ പറയുന്നു. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് സുഹൃത്തുക്കൾ ' ആഷ് ' എന്ന് വിളിക്കുന്ന ആർ അശ്വിൻ മനസ് തുറന്നത്.

ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച സ്പിന്നർമാരില്‍ ഒരാളാണ് അശ്വിൻ. ടെസ്റ്റ് - ഏകദിന- ട്വി ട്വൻടി മത്സരങ്ങളില്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അശ്വിന്‍റെ കാരംബോളുകൾ. ജെസ്- നെക്സ്റ്റ് ക്രിക്കറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഗോഡിയം സ്പോർട്ടോപിയ ക്രിക്കറ്റ് അക്കാദമി എന്നിവയുമായി സഹകരിച്ച് അശ്വിൻ സ്ഥാപിച്ച ക്രിക്കറ്റ് അക്കാഡമി നടത്തിയ ചടങ്ങിനുശേഷമാണ് ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഇടിവി ഭാരതിനോട് സംസാരിച്ചത്. ക്രിക്കറ്റ് തന്‍റെ ജീവിതത്തോട് എത്രമാത്രം ചേർന്നു നില്‍ക്കുന്നതാണെന്ന് അശ്വിൻ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ക്രിക്കറ്റ് കരിയറിൽ ഇതുവരെ നേടിയ എല്ലാ വളർച്ചയും താൻ വിലമതിക്കുന്നുണ്ടെന്നും കരിയറിൽ കടന്നുപോയ വീഴ്ചകളില്‍ ഒരിക്കലും നിരാശപ്പെടില്ലെന്നും അശ്വിൻ പറഞ്ഞു. വിജയവും തോല്‍വിയും നല്‍കുന്ന അനുഭവങ്ങളില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും ഇന്ത്യൻ താരം പറഞ്ഞു.

റെഡ്-ബോൾ ക്രിക്കറ്റിനാണ് എന്നും പ്രാഥമിക പരിഗണനയെന്നും കളിക്കാരനെന്ന നിലയിൽ വൈറ്റ് -ബോൾ കളിക്കുമ്പോൾ ആദ്യ നാളുകളിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് പിന്നീട് പരിഹരിച്ചുവെന്നും ക്രിക്കറ്റ് കരിയറിലെ ഭാവിയെ കുറിച്ചും അശ്വിൻ ഇടിവി ഭാരതിനോട് സംസാരിച്ചു. തന്‍റെ റോൾ മോഡലായ വെങ്കിടരാഘവനെ കുറിച്ചും അഭിമുഖത്തില്‍ പരാമർശമുണ്ടായി.

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്‍റെ അഭിമുഖം ഇവിടെ കാണുക.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.