ETV Bharat / sports

അഞ്ച് വിക്കറ്റുമായി വില്ലി, ആഞ്ഞടിച്ച് ബില്ലിങ്സ്; അയര്‍ലണ്ടിനെതിരെ ഇംഗ്ലണ്ടിന് ജയം - david willey news

കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലി അയര്‍ലണ്ടിനെതിരെ സ്വന്തമാക്കിയത്.

ഡേവിഡ് വില്ലി വാര്‍ത്ത  സാം ബില്ലിങ്ങ് വാര്‍ത്ത  david willey news  sam billings news
വില്ലി
author img

By

Published : Jul 31, 2020, 4:06 PM IST

സതാംപ്‌റ്റണ്‍: റോസ്‌ ബൗള്‍ സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി ഡേവിഡ് വില്ലിയും അർദ്ധ സെഞ്ച്വറിയുമായി സാം ബില്ലിങ്സും തകർത്തു കളിച്ചപ്പോൾ അയര്‍ലണ്ടിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 173 റണ്‍സെന്ന വിജയ ലക്ഷ്യം ഇയാന്‍ മോര്‍ഗനും കൂട്ടരും 27.5 ഓവറില്‍ ആറ് വിക്കറ്റിന് മറികടന്നു. ഓപ്പണര്‍മാരായ ജേസണ്‍ റോയി 24 റണ്‍സെടുത്തും ജോണി ബ്രിസ്റ്റോ രണ്ട് റണ്‍സെടുത്തും പുറത്തായപ്പോള്‍ മധ്യനിരയാണ് ഇംഗ്ലണ്ടിന്‍റെ തുണക്കെത്തിയത്.

അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മധ്യനിര താരം സാം ബില്ലിങ്ങും 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ഇയാന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കിയത്. ഇരുവരും ചേര്‍ന്ന് 96 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

അയര്‍ലണ്ടിന് വേണ്ടി ക്രയ്‌ഗ് യങ്ങ് രണ്ട് വിക്കറ്റും നായകന്‍ ആന്‍ഡി മക്‌ബേണി, കുര്‍ട്ടിസ് കാംഫര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലിയാണ് കളിയിലെ താരം. കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് വില്ലി അയര്‍ലന്‍ഡിനെതിരെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ലോകകപ്പ് സ്വന്തമാക്കിയ ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഏകദിന പരമ്പര കളിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ അടുത്ത മത്സരം സതാംപ്‌റ്റണിലെ ഇതേ വേദിയില്‍ നാളെ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.