ETV Bharat / sports

ആഷസില്‍ മഴക്കളി; സ്മിത്തിനും ലബുഷെയ്നും അർദ്ധ സെഞ്ച്വറി - ആഷസ് ടെസ്റ്റ്; പ്രതീക്ഷയില്‍ ആസ്ട്രേലിയ

ആഷസ് ടെസ്റ്റ്; പ്രതീക്ഷയില്‍ ആസ്ട്രേലിയ
author img

By

Published : Sep 5, 2019, 2:16 PM IST

മാഞ്ചസ്റ്റർ; ആഷസ് പരമ്പരയിലെ നാലാം മത്സരത്തിന്‍റെ ആദ്യ ദിനം മഴക്കളി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിന്‍റെയും മാർനസ് ലബുഷെയ്നിന്‍റെയും അർദ്ധ സെഞ്ച്വറി മികവില്‍ മൂന്ന് വിക്കറ്റിന് 170 റൺസ് എന്ന നിലയില്‍ കളി അവസാനിപ്പിച്ചു. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സ്റ്റീവ് തിരിച്ചെത്തിയപ്പോൾ ഉസ്മാൻ ഖവാജയെ ഒഴിവാക്കിയാണ് ഓസീസ് നാലാം ടെസ്റ്റിന് ഇറങ്ങിയത്.
ഡേവിഡ് വാർണർ പൂജ്യത്തിന് പുറത്തായപ്പോൾ ടീമില്‍ തിരിച്ചെത്തിയ മാർക്കസ് ഹാരിസ് 13 റൺസിന് പുറത്തായി. ലബുഷെയ്ൻ 67 റൺസെടുത്ത് പുറത്തായി. 18 റൺസോടെ ട്രെവിസ് ഹെഡും 60 റൺസുമായി സ്മിത്തുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡ് രണ്ട് വിക്കറ്റും ഒവെർടൺ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ദിനം ഉച്ച ഭക്ഷണത്തിന് ശേഷം രണ്ട് മണിക്കൂറിൽ കൂടുതൽ മഴ പെയ്തത് കളി മുടങ്ങാന്‍ കാരണമായി. ചായയുടെ ഇടവേളയിൽ വീണ്ടും മഴ വന്നതിന് ശേഷം കളി ഉപേക്ഷിക്കുകയായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.