മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് മാറുമ്പോൾ വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആവേശജയം. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 113 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. കരീബിയന്‍സിന് ജയിക്കാന്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 312 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ അവസാന ദിവസം 198 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസ് പടയെ ഇംഗ്ലീഷ് ബൗളേഴ്‌സ് എറിഞ്ഞിട്ടു.
-
254 runs
— England Cricket (@englandcricket) July 20, 2020 " class="align-text-top noRightClick twitterSection" data="
413 balls faced
27.4 overs bowled
3 wickets
We're running out of words for @benstokes38 🙌 pic.twitter.com/KmKxaNaQje
">254 runs
— England Cricket (@englandcricket) July 20, 2020
413 balls faced
27.4 overs bowled
3 wickets
We're running out of words for @benstokes38 🙌 pic.twitter.com/KmKxaNaQje254 runs
— England Cricket (@englandcricket) July 20, 2020
413 balls faced
27.4 overs bowled
3 wickets
We're running out of words for @benstokes38 🙌 pic.twitter.com/KmKxaNaQje
മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും രണ്ട് ഇന്നിങ്ങ്‌സിലുമായി 252 റണ്‍സ് എടുക്കുകയും ചെയ്‌ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് കളിയിലെ താരം. ആദ്യ ഇന്നിങ്ങ്‌സില്‍ സ്‌റ്റോക്‌സ് സെഞ്ച്വറിയോടെ 176 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയോടെ 78 റണ്‍സെടുത്തു. രണ്ട് ഇന്നിങ്ങ്സിലും സ്റ്റോക്സായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റൂവര്‍ട്ട് ബോര്‍ഡ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ക്രിസ് വോക്‌സ്, ഡോം ബെസ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സാം കുറാന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. നേരത്തെ അഞ്ചാം ദിവസം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 129 റണ്‍സെടുത്ത ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിൻഡീസിന്‍റെ രണ്ടാം ഇന്നിങ്ങ്‌സില്‍
12 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്ത്‌വെയിറ്റും 65 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ബ്രൂക്‌സും 55 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി നേടിയ ജര്‍മെയിന്‍ ബ്ലാക്ക് വുഡും 35 റണ്‍സെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറും മാത്രമെ രണ്ടക്കം കടന്നുന്നുള്ളൂ. ടെസ്റ്റിന്‍റെ മൂന്നാം ദിവസം മഴയില്‍ നഷ്ടമായയെങ്കില്‍ ആവേശ ജയമാണ് ഇംഗ്ലണ്ടിന് സ്വന്തമാക്കാനായത്. ഇതോടെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇംഗ്ലണ്ടിന് പരമ്പരയില്‍ ഒപ്പത്തിനൊപ്പം എത്താനുമായി.
ഓള്‍ഡ് ട്രാഫോഡില്‍ ജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ജൂലൈ 24ന് ഓള്‍ഡ് ട്രാഫോഡില്‍ തന്നെയാണ് മൂന്നാമത്തെ മത്സരം ആരംഭിക്കുന്നത്.