ETV Bharat / sports

ഇംഗ്ലണ്ടിന്‍റെ ജയം എട്ട് വിക്കറ്റ് അകലെ; റെക്കോഡ് നേട്ടത്തിനരികെ ആൻഡേഴ്‌സൺ - eng vs pak test updates

നാലാം ദിനം കളി അവസാനിച്ചപ്പോൾ പാകിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റൺസ് എന്ന നിലയില്‍. 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസറാകാൻ ആൻഡേഴ്‌സൺ

ഇംഗ്ലണ്ട് പാകിസ്ഥാൻ ടെസ്റ്റ്  ജെയിംസ് ആൻഡേഴ്‌സൺ  സ്റ്റുവർട്ട് ബ്രോഡ്  england vs pakistan test  eng vs pak test updates  james anderson
ഇംഗ്ലണ്ടിന്‍റെ ജയം എട്ട് വിക്കറ്റ് അകലെ; റെക്കോഡ് നേട്ടത്തിനരികെ ആൻഡേഴ്‌സൺ
author img

By

Published : Aug 25, 2020, 8:23 AM IST

സതാംപ്‌ടൺ: ഇംഗ്ലണ്ട് - പാകിസ്ഥാൻ അവസാന ടെസ്റ്റിന്‍റെ നാലാം ദിനം കളി അവസാനിച്ചപ്പോൾ പാകിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റൺസ് എന്ന നിലയില്‍. ഒരു ദിനം മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് കൂടി നേടിയാല്‍ പരമ്പര ഉറപ്പിക്കാം. അതേസമയം രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓൺ ചെയ്യുന്ന പാകിസ്ഥാൻ ഇംഗ്ലണ്ടിനെക്കാൾ 211 റൺസ് പുറകിലാണ്.

ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്‍റെ സ്‌കോറായ 583 പിന്തുടർന്ന പാകിസ്ഥാൻ 273 റൺസിന് പുറത്തായി. പിന്നാലെ പാകിസ്ഥാൻ ഫോളോ ഓൺ ചെയ്യുകയായിരുന്നു. ഷാൻ മസൂദ്(18), അബിദ് അലി(42) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്‌ടമായത്. 29 റൺസുമായി നായകൻ അസർ അലിയും നാല് റൺസുമായി ബാബർ അസമുമാണ് ക്രീസില്‍. സ്റ്റുവർട്ട് ബ്രോഡും ജയിംസ് ആൻഡേഴ്‌സണും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യ ഇന്നിങ്സില്‍ 310 റൺസിന്‍റെ ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 141 റൺസ് നേടി പുറത്താവാതെ നിന്ന നായകൻ അസർ അലിയും അർധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ്‌വാനും മാത്രമാണ് പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ജയിംസ് ആൻഡേഴ്‌സന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസർ എന്ന നേട്ടത്തിന് അരികെയാണ് ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്‌സൺ. പാകിസ്ഥാനെതിരായ അദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയതോടെ 598 വിക്കറ്റുകളാണ് താരത്തിന്‍റെ പേരിലുള്ളത്. 600 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് താരം എന്ന നേട്ടവും ആന്‍ഡേഴ്‌സന്‍റെ കൈയ്യെത്തും ദൂരത്തുണ്ട്. ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരൻ(800), ഷെയ്‌ൻ വോൺ(708), അനില്‍ കുംബ്ലെ(619) എന്നിവർ മാത്രമാണ് ആൻഡേഴ്‌സന്‍റെ മുന്നിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.