ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 30-ാം മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ റിഷഭ് പന്ത് ഡല്‍ഹിക്ക് വേണ്ടി ഇന്നും കളിക്കില്ല. ഒരു മാറ്റവുമായാണ് ഡല്‍ഹി ഇന്നിറങ്ങുന്നത്. പേസ് ബൗളർ ഹർഷല്‍ പട്ടേലിന് പകരം തുഷാർ ദേശ്‌പാണ്ഡെ ടീമില്‍. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച അതേ ടീമുമായാണ് രാജസ്ഥാൻ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുന്നത്. പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്തും രാജസ്ഥാൻ റോയല്‍സ് ഏഴാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാകും ഡല്‍ഹിയുടെ ശ്രമം. അതേസമയം, വിജയം തുടർ തോല്‍വികളില്‍ നിന്ന് കരകയറിയ രാജസ്ഥാൻ ജയം തുടരാനാകും ഇന്ന് ശ്രമിക്കുക.
ടീം:
-
A look at the Playing XI for #DCvRR #Dream11IPL pic.twitter.com/txye8JU3nz
— IndianPremierLeague (@IPL) October 14, 2020 " class="align-text-top noRightClick twitterSection" data="
">A look at the Playing XI for #DCvRR #Dream11IPL pic.twitter.com/txye8JU3nz
— IndianPremierLeague (@IPL) October 14, 2020A look at the Playing XI for #DCvRR #Dream11IPL pic.twitter.com/txye8JU3nz
— IndianPremierLeague (@IPL) October 14, 2020
രാജസ്ഥാൻ റോയല്‍സ്: ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, സ്റ്റീവൻ സ്മിത്ത്, സഞ്‌ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുല്‍ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്‌ഘട്ട്, കാർത്തിക് ത്യാഗി.
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മാർക്കസ് സ്റ്റോയിണിസ്, അലക്‌സ് കാറെ, അക്‌സർ പട്ടേല്‍, ആർ.അശ്വിൻ, തുഷാർ ദേശ്‌പാണ്ഡെ, കാഗിസോ റബാഡ, ആൻറിച്ച് നോർട്‌ജെ.