മെല്‍ബണ്‍; വനിതാ ടി20 ലോകകപ്പിലെ നിർണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. ഗ്രൂപ്പ് എയില്‍ നിന്നുള്ള രണ്ടാമത്തെ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന മത്സരത്തില്‍ ഓസിസ് ന്യൂസിലന്‍ഡിനെ നാല് റണ്‍സിന് പരാജയപ്പെടുത്തി. ഓസ്‌ട്രേലിയ ഉയർത്തിയ 156 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ കിവീസിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകൾ സ്വന്തമാക്കാനായതും വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ സാധിച്ചതും ഓസിസിന് മുതല്‍കൂട്ടായി.
-
AUSTRALIA ARE IN THE SEMI-FINAL 🎉
— ICC (@ICC) March 2, 2020 " class="align-text-top noRightClick twitterSection" data="
Wareham and Schutt pick up three wickets each as the hosts keep their title defence on track 💪#AUSvNZ | #T20WorldCup pic.twitter.com/y8vTu8LPS7
">AUSTRALIA ARE IN THE SEMI-FINAL 🎉
— ICC (@ICC) March 2, 2020
Wareham and Schutt pick up three wickets each as the hosts keep their title defence on track 💪#AUSvNZ | #T20WorldCup pic.twitter.com/y8vTu8LPS7AUSTRALIA ARE IN THE SEMI-FINAL 🎉
— ICC (@ICC) March 2, 2020
Wareham and Schutt pick up three wickets each as the hosts keep their title defence on track 💪#AUSvNZ | #T20WorldCup pic.twitter.com/y8vTu8LPS7
37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വനിതാ ക്രിക്കറ്റർ കേറ്റി മാർട്ടിനാണ് കിവീസ് നിരയിലെ ടോപ്പ് സ്‌കോറർ. 31 റണ്‍സെടുത്ത ഓപ്പണർ സോഫി ഡിവൈനും 28 റണ്‍സെടുത്ത സൂസി ബേറ്റ്സും ന്യൂസിലന്‍ഡ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മേഗന്‍ സ്‌കൂട്ടും ജോർജ്ജിയ വേർഹാമും ഓസിസ് ബൗളർമാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജൊനാസ്സെന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഓസിസ് ബൗളർ വേർഹാമാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 60 റണ്‍സോടെ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയ മൂണിയുടെ പിന്‍ബലത്തിലാണ് ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കിയത്. 50 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങസ്. മൂണിയുടെ നാലാമതായി ഇറങ്ങി 20 റണ്‍സെടുത്ത ഗാഡ്നറും ചേർന്ന് 52 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.
ന്യൂസിലന്‍ഡിന് വേണ്ടി അന്ന പീറ്റേഴ്‌സണ്‍ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ അമേലിയ കേർ, ഹെയ്‌ലി ജന്‍സണ്‍, കാസ്പെർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.