ദുബായ്: ട്വന്‍റി-20 മത്സരങ്ങളില്‍ ഹാട്രിക്ക് സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളർ ദീപക് ചാഹറിന് മറ്റൊരു നേട്ടം കൂടി. ഐസിസിയുടെ 2019-ലെ ട്വന്‍റി-20 പെർഫോമന്‍സ് ഓഫ് ദി ഇയർ പുരസ്‌കാരം ചാഹർ സ്വന്തമാക്കി. നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരമ്പരയില്‍ നാഗ്‌പൂരില്‍ നടന്ന അവസാന മത്സരത്തിലാണ് താരം ഹാട്രിക്ക് സ്വന്തമാക്കിയത്. തന്‍റെ അവസാനത്തെ ഓവറില്‍ ഷറഫുൾ ഇസ്ലാം, മുസ്‌തഫിസുർ റഹ്മാന്‍, അമീനുല്‍ ഇസ്ലാം എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
-
Deepak Chahar's 6/7 against Bangladesh in November are the best figures in the history of men's T20I cricket.
— ICC (@ICC) January 15, 2020 " class="align-text-top noRightClick twitterSection" data="
That spell is the T20I Performance of the Year.#ICCAwards pic.twitter.com/QJoXY3OuyQ
">Deepak Chahar's 6/7 against Bangladesh in November are the best figures in the history of men's T20I cricket.
— ICC (@ICC) January 15, 2020
That spell is the T20I Performance of the Year.#ICCAwards pic.twitter.com/QJoXY3OuyQDeepak Chahar's 6/7 against Bangladesh in November are the best figures in the history of men's T20I cricket.
— ICC (@ICC) January 15, 2020
That spell is the T20I Performance of the Year.#ICCAwards pic.twitter.com/QJoXY3OuyQ
മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം ആറ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ട്വന്‍റി-20 മത്സരത്തില്‍ ഒരു ബോളർ സ്വന്തമാക്കുന്ന മികച്ച വിക്കറ്റ് നേട്ടമാണ് ഇത്. ശ്രീലങ്കയുടെ അജന്‍ഡാ മെന്‍ഡിസിനെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 2012-ല്‍ സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ശ്രീലങ്കന്‍ താരം എട്ട് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.