ETV Bharat / sports

തിരിച്ചുവരവിനൊരുങ്ങി ഹാർദിക്ക് പാണ്ഡ്യ - Hardik Pandya news

പരിക്ക് ഭേദമായതിനെ തുടർന്ന് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ താരം ട്വീറ്റ് ചെയ്‌തു

ഹർദിക്ക് പാണ്ഡ്യ വാർത്ത പാണ്ഡ്യ പരിശീലനം തുടങ്ങി വാർത്ത Hardik Pandya news Hardik Pandya back on the field news
ഹർദിക്ക് പാണ്ഡ്യ
author img

By

Published : Nov 28, 2019, 5:37 PM IST

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. പരിക്ക് ഭേദമായതിനെ തുടർന്ന് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പാണ്ഡ്യ ട്വീറ്റ് ചെയ്‌തു. ജിമ്മില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ട്വീറ്റിലുണ്ട്.

ഗ്രൗണ്ടിലിറങ്ങിയിട്ട് കാലമേറെയായെന്നും ഫീല്‍ഡില്‍ ഇറങ്ങിയതില്‍ സന്തുഷ്‌ടനാണെന്നും താരം കൂട്ടിച്ചേർത്തു. 26 കാരനായ താരം കഴിഞ്ഞ ഒക്‌ടോബർ അഞ്ചിന് പുറം വേദനയെ തുടർന്നുള്ള ശസ്‌ത്രക്രിയ ലണ്ടനില്‍ വെച്ച് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിസിയോതെറാപ്പിസ്‌റ്റ് യോഗേഷ് പാർമർക്കൊപ്പമാണ് താരം ലണ്ടനിലേക്ക് പോയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി-20 പരമ്പരയിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.