കാൻബറ: കൊറോണ വൈറസിന്‍റെ വ്യാപനത്തോടെ ശൂന്യവും നിശ്ചലവുമായ ക്രിക്കറ്റ് മൈതനങ്ങൾ വീണ്ടും സജീവമാവുകുന്നു. ഓസ്ട്രേലിയയിൽ ക്ലബ്ബ് ക്രിക്കറ്റിനാണ് ജൂൺ ആദ്യ വാരം മുതൽ തുടക്കമാകുന്നത്. പിന്നാലെ രാജ്യാന്തര മത്സരങ്ങളും നടത്താമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജൂൺ ആറ് മുതൽ ഡാവിൻ ആൻഡ് ഡിസ്ട്രിക്‌ട് ക്രിക്കറ്റ് ടി20 ടൂർണമെന്‍റായിരിക്കും കൊവിഡ് കാലത്തെ ആദ്യ പ്രധാനപ്പെട്ട ടൂർണമെന്‍റായി ആരംഭിക്കുന്നത്.
എന്നാൽ ക്രിക്കറ്റ് നിയമങ്ങളിൽ കാര്യമായ അഴിച്ച് പണികൾക്ക് ബോർഡുകൾ തയ്യാറാകുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. പന്തിന് തിളക്കാൻ കൂട്ടാൻ ഉമിനീരോ വിയർപ്പോ ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ഡാർവിൻ ക്രിക്കറ്റ് മാനേജ്മെന്‍റ് നൽകിയിരിക്കുന്ന നിർദേശം. താരങ്ങളെല്ലാവരും വൈദ്യ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്. പന്തിൽ മെഴുക് പുരട്ടാൻ താരങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് രാജ്യാന്തര ക്രിക്കറ്റിലും പിൻതുടര. ബൗൾ ചെയ്യുന്നതിന് ബോളർമാർ പന്തിൽ തുപ്പുന്നതും തുടച്ച് മിനുക്കുന്നതും ഫീൽഡിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ കോവിഡിനു ശേഷമുള്ള ക്രിക്കറ്റ് ഫീൽഡുകളിൽ സ്ഥിതി വ്യത്യസ്തമായിരിക്കും.