ETV Bharat / sports

ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ കൊവിഡിനെ തുടർന്ന് പ്രതിസന്ധി - ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത

ജൂണ്‍ അവസാനം വരെ താല്‍കാലികമായി പിരിച്ചുവിട്ട ജീവനക്കാർക്ക് സൂപ്പർ മാർക്കറ്റില്‍ ജോലി തരപ്പെടുത്താന്‍ ശ്രമിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

covid news  Cricket Australia news  ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത  കൊവിഡ് വാർത്ത
ക്രിക്കറ്റ് ഓസ്‌ട്രേലിയ
author img

By

Published : Apr 22, 2020, 5:48 PM IST

മെല്‍ബണ്‍: കൊവിഡ് 19-നെ തുടർന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന. ജൂണ്‍ അവസാനം വരെ ചില ജീവനക്കാരെ താല്‍കാലികമായി പിരിച്ചുവിട്ടു. ഇവർക്ക് ജോലി നഷ്‌ടമാകുന്ന കാലത്ത് ഉപജീവന മാർഗം കണ്ടെത്താനായി രാജ്യത്തെ സൂപ്പർ മാർക്കറ്റ് ഭീമന്‍മാരായ വൂൾവർത്തിനെ സമീപിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്‌പോണ്‍സർ കൂടിയാണ് വൂൾവർത്ത്.

മത്സരങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ബോർഡിനുള്ള വരുമാനം നിലച്ചു. സർക്കാരിന്‍റെ ഭാഗത്ത് നിന്നും ജീവനക്കാർക്ക് ആനുകൂല്യവും ലഭിക്കുന്നില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയാല്‍ പോലും അത് ബോർഡിനെ പ്രതികൂലമായി ബാധിക്കും. ടിക്കറ്റ് നിരക്കിലുള്ള വരുമാനം ഇല്ലാതാകും. നിലവില്‍ ശേഷിക്കുന്ന ജീവനക്കാർ 20 ശതമാനം വേതനം കൈപ്പറ്റിയാണ് ജോലി ചെയ്യുന്നത്. അതേസമയം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏക്സിക്യൂട്ടിവുകൾ 80 ശതമാനം ശമ്പളം കൈപ്പറ്റുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.