മൂന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് . ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ പരമ്പരക്ക് മുന്നോടിയായി നടന്ന കൊവിഡ് ടെസ്റ്റിലാണ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ട്വീറ്റ് ചെയ്‌തു. അതേസമയം ആര്‍ക്കെല്ലാമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇതേവരെ ക്രിക്കറ്റ് സൗത്താഫ്രിക്ക വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ 27ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടി20യും ഏകദിനങ്ങളുമാണ് നടക്കുക.
പര്യടനത്തിന് മുന്നോടിയായി ബയോസെക്വയര്‍ ബബിളില്‍ പ്രവേശിക്കുന്നതിനായി കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കുമായി 50 ഓളം കൊവിഡ് -19 ആർടിപിസിആർ പരിശോധനകളാണ് നടന്നതെന്ന് ബോര്‍ഡ് പറഞ്ഞു. പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ട് സ്‌ക്വാഡ് ഇതിനകം ദക്ഷിണാഫ്രിക്കയില്‍ എത്തിയിട്ടുണ്ട്.