ETV Bharat / sports

കൊവിഡ് 19: പാകിസ്ഥാന്‍റെ അയർലന്‍ഡ് പര്യടനം മാറ്റിവെച്ചു

ഓഗസ്റ്റ് 10ന് ശേഷം അടച്ചിട്ട സ്റ്റേഡിയത്തില്‍ പരമ്പരയുടെ ഭാഗമായുള്ള രണ്ട് മത്സരങ്ങളുള്ള ടി20 പരമ്പര നടത്തും

കൊവിഡ് 19 വാർത്ത  അയർലന്‍ഡ് പര്യടനം വാർത്ത  ഇംഗ്ലണ്ട് പര്യടനം വാർത്ത  covid 19 news  ireland tour news  england tour news
പിസിബി
author img

By

Published : May 16, 2020, 12:57 AM IST

കറാച്ചി: പാകിസ്ഥാന്‍റെ അയർലന്‍ഡ് പര്യടനം കൊവിഡ് 19 കാരണം മാറ്റിവെച്ചു. ജൂലൈയില്‍ നടക്കേണ്ടിയിരുന്ന പര്യടനം ഓഗസ്റ്റ് 10ന് ശേഷം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ ചേർന്നാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പര്യടനം മാറ്റിവെച്ച കാര്യം പിസിബിയാണ് വ്യക്തമാക്കിയത്. അയർലന്‍ഡില്‍ രണ്ട് മത്സരങ്ങളുള്ള ടി20 പരമ്പരയാണ് പാകിസ്ഥാന്‍ കളിക്കാനിരുന്നത്. നേരത്തെ ജൂലൈ 12-നും 14-നുമാണ് അയർലന്‍ഡിന് എതിരെ പാകിസ്ഥാന്‍ ടി20 മത്സരങ്ങൾ നടത്താന്‍ നിശ്ചയിച്ചിരുന്നത്.

ഇതോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെട്ട പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനവും പുനക്രമീകരിക്കേണ്ടതായി വരും. നേരത്തെ ജൂലൈ 30-മുതല്‍ ടെസ്റ്റ് പരമ്പര ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കഴിഞ്ഞ മാസം ഹോളണ്ടും സ്വന്തം മണ്ണില്‍ വെച്ച് പാകിസ്ഥാന് എതിരെ നടക്കേണ്ടിയിരുന്ന പരമ്പര മാറ്റിവെച്ചിരുന്നു. കൊവിഡ് 19-നെ തുടർന്നായിരുന്നു നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.