ETV Bharat / sports

സിഡ്‌നിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ബുമ്ര; അര്‍ദ്ധസെഞ്ച്വറിയുമായി ഞെട്ടിച്ചു - bumra with half-century news

അഡ്‌ലെയ്‌ഡ് ടെസ്റ്റിന് മുന്നോടിയായി സിഡ്‌നിയില്‍ പുരോഗമിക്കുന്ന പിങ്ക് ബോള്‍ സന്നാഹമത്സരത്തിലാണ് 10മനായി ഇറങ്ങി ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്

ബുമ്രക്ക് അര്‍ദ്ധസെഞ്ച്വറി വാര്‍ത്ത  ഓസിസ് പര്യടനം വാര്‍ത്ത  bumra with half-century news  ausis tour news
ബുമ്ര
author img

By

Published : Dec 11, 2020, 10:41 PM IST

സിഡ്‌നി: വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ആരാധകരെ ഞെട്ടിച്ചതിന് പിന്നാലെ ട്വീറ്റിലൂടെ പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര. ദിവസവും എന്തെങ്കിലും പുതുതായി ചെയ്യണമെന്നായിരുന്നു ബുമ്രയുടെ ട്വീറ്റ്. സിഡ്‌നയിലെ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 55 റണ്‍സെടുത്ത ശേഷമാണ് ബുമ്രയുടെ പ്രതികരണം. 57 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓസ്‌ട്രേലിയന്‍ ടീമിന് എതിരെയുള്ള ബുമ്രയുടെ ഇന്നിങ്സ്.

ഇന്ത്യന്‍ എ ടീമില്‍ പത്താമനായി ഇറങ്ങിയാണ് ബുമ്ര ബാറ്റ് കൊണ്ട് വിരുന്നൊരുക്കിയത്. വമ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ബുമ്ര സിക്‌സടിച്ചാണ് അര്‍ദ്ധസെഞ്ച്വറി നേടിയത്. മൂന്ന് ദിവസത്തെ സന്നാഹ മത്സരത്തില്‍ ബുമ്രയാണ് ഇന്ത്യന്‍ നിരയില്‍ ടോപ്പ് സ്‌കോര്‍. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഇന്നിങ്സില്‍ 194 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയന്‍ എ ടീം 108 റണ്‍സ് എടുത്ത് പുറത്തായി. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യക്ക് നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് കളിക്കുക. അഡ്‌ലെയ്‌ഡില്‍ ഈ മാസം 17ന് ആണ് ആദ്യ മത്സരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.