മുംബൈ: തന്‍റെ ബൗളിങ് ശൈലി ഇന്ത്യന്‍ പേസർ ജസ്‌പ്രീത് ബുമ്രക്ക് ഭാവിയില്‍ ദോഷം ചെയ്‌തേക്കുമെന്ന് മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം മൈക്കൽ ഹോൾഡിങ്. ഹ്രസ്വമായ റൺ-അപ്പാണ് ബുമ്രയുടേത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ പേസിന്‍റെ വേഗത അനുമാനിക്കാന്‍ ബാറ്റ്സ്‌മാന്‍മാർ പ്രയാസപ്പെടും. എന്നാല്‍ ഈ ശൈലിയുമായി ഇന്ത്യന്‍ പേസർക്ക് അധികകാലം പിടച്ചുനില്‍ക്കാനാകില്ല. ബുമ്രയെ അവസാനമായി ഇംഗ്ലണ്ടില്‍ വെച്ച് കണ്ടപ്പോൾ താന്‍ ഇക്കാര്യം നേരിട്ട് പറഞ്ഞതായും ഹോൾഡിങ് പറഞ്ഞു.
നേരത്തെ ബുമ്ര പരിക്ക് കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഏറെകാലം വിട്ടുനിന്നിരുന്നു. ഇംഗ്ലണ്ടില്‍ പോയി ചികിത്സിച്ച ശേഷം ഈ വർഷം ശ്രീലങ്കക്ക് എതിരായ മത്സരത്തിലൂടെയാണ് ബുമ്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.
ബുമ്രയും മുഹമ്മദ് ഷമിയും ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളേഴ്‌സാണ്. മികച്ച പേസില്‍ പന്തെറിയാന്‍ കഴിയുന്നു എന്നത് മാത്രമല്ല അവരുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. പന്തില്‍ ഇരുവർക്കും മികച്ച നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.