ETV Bharat / sports

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി; പൂജാര പരിശീലനം തുടങ്ങി

160 റണ്‍സ് കൂടി അക്കൗണ്ടില്‍ ചേര്‍ത്താല്‍ ചേതേശ്വര്‍ പൂജാരക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 6,000 റണ്‍സെന്ന നാഴികക്കല്ല് സ്വന്തമാക്കാനാകും

author img

By

Published : Nov 19, 2020, 8:43 PM IST

പൂജാരക്ക് 6,000 റണ്‍സ് വാര്‍ത്ത  പൂജാര പരിശീലനം തുടങ്ങി വാര്‍ത്ത  ഇന്ത്യ പര്യടനം തുടങ്ങി വാര്‍ത്ത  pujara with 6000 runs news  pujara starts training news  india starts tour news
പൂജാര

സിഡ്‌നി: ടീം ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍ ചേതേശ്വർ പൂജാര വ്യാഴാഴ്ച നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചു. ഡിസംബർ 17ന് അഡ്‌ലെയ്ഡില്‍ നടക്കുന്ന ടെസ്റ്റിനായുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് പരിശീലനം. ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യക്ക് വേണ്ടി 5840 റൺസാണ് പൂജാരയുടെ അക്കൗണ്ടിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരക്ക് നിര്‍ണായക പങ്കാണുള്ളത്. പൂജാരയുടെ പരിശീലനം നടത്തുന്ന ദൃശ്യം ബിസിസിഐ ട്വീറ്റ് ചെയ്‌തു. 160 റണ്‍സ് കൂടി അക്കൗണ്ടില്‍ ചേര്‍ത്താല്‍ പൂജാരക്ക് 6,000 റണ്‍സെന്ന റെക്കോഡ് സ്വന്തമാക്കാനാകും.

മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുകളുമാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയോടെ പര്യടനം ആരംഭിക്കും. നവംബർ 27 ന് സിഡ്നിയിലാണ് ആദ്യ മത്സരം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഓസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് മാത്രമാണ് കളിക്കുന്നത്. അച്ഛനാവാനുള്ള അവധിയുടെ ഭാഗമായി കോലി തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങും. രോഹിത് ശര്‍മയും ഇശാന്ത് ശര്‍മയും ടെസ്റ്റ് ടീമിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഡ്‌ലെയ്‌ഡില്‍ ഡേ-നൈറ്റ് ടെസ്റ്റാണ് അരങ്ങേറുക. ടീം ഇന്ത്യ വിദേശ മണ്ണില്‍ കളിക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റാണിത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഇന്ത്യയും ഓസ്ട്രേലിയയും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.