ETV Bharat / sports

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ബംഗാൾ ഭേദപ്പെട്ട നിലയില്‍

രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായ 239-ന് ഒപ്പമെത്താന്‍ സന്ദർശകരായ ബംഗ്ലാദേശിന് മൂന്ന് റണ്‍സ് കൂടി മതി

Ranji Trophy news  kerala vs bengal news  കേരളം vs ബംഗാൾ വാർത്ത  രഞ്ജി ട്രോഫി വാർത്ത
രഞ്ജി ട്രോഫി
author img

By

Published : Dec 18, 2019, 7:37 PM IST

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ബംഗാൾ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. 110 റണ്‍സെടുത്ത ഓപ്പണർ അഭിഷേക് രാമന്‍റെ സെഞ്ച്വറിയുടെ മികവില്‍ ആറ് വിക്കറ്റ് നഷ്‌ട്ടത്തില്‍ ആതിഥേയർ 236 റണ്‍സെടുത്തു. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായ 239 റണ്‍സ് മറികടക്കാന്‍ സന്ദർശകർക്ക് നാല് റണ്‍സ് കൂടി മതി. ബേസില്‍ തമ്പിയുടെ പന്തില്‍ മോനിഷിന് ക്യാച്ച് വഴങ്ങിയാണ് രാമന്‍ കൂടാരം കയറിയത്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 25 റണ്‍സുമായി ഷഹബാസും ഏഴ് റണ്‍സുമായി അർനാബ് നന്ദിയുമാണ് ക്രീസില്‍.

ബംഗ്ലാദേശിനായി മനേജ് തിവാരി 51റണ്‍സെടുത്തു. ജലജ് സക്സേനയുടെ പന്തില്‍ റോബിന്‍ ഉത്തപ്പക്ക് ക്യാച്ച് വഴങ്ങിയാണ് തിവാരി കൂടാരം കയറിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ തിവാരിയും ഓപ്പണർ രാമനും ചേർന്നുണ്ടാക്കിയ 99 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ബംഗാളിനെ കരകയറ്റിയത്. ബംഗാളിനായി ശ്രീവത്സ് ഗോസ്വാമി 24 റണ്‍സും കെബി ഘോഷ് 11 റണ്‍സും എടുത്തു.

കേരളത്തിനായി ബേസില്‍ തമ്പിയും മോനിഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ 237 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് രണ്ട് റണ്‍സ് കൂടി കൂട്ടിചേർക്കാനെ സാധിച്ചുള്ളൂ. ആദ്യ ദിനം സഞ്ജു സാംസണിന്‍റെ ബാറ്റിങ് മികവിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റൺസെടുക്കാനായത്. 182 പന്തില്‍ 16 ഫോറും ഒരു സിക്സും അടക്കം 116 റൺസാണ് സഞ്ജു നേടിയത്. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളം ഡല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിന്‍റെ പിൻബലത്തില്‍ മൂന്ന് പോയിന്‍റ് സ്വന്തമാക്കിയിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.