ETV Bharat / sports

ന്യൂസിലാന്‍ഡ് പര്യടനം, വനിതാ ലോകകപ്പ്; ടീമുകളുടെ പ്രഖ്യാപനം ഞായറാഴ്ച - ഇന്ത്യ vs കിവീസ് വാർത്ത

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ പുരഷ ടീമിനെയും ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനുള്ള വനിതാ ടീമിനെയും ബിസിസിഐ ജനുവരി 12-ന് പ്രഖ്യാപിച്ചേക്കും

BCCI news  New Zealand tour News  Women's T20 World Cup News  India tour of New Zealand  Ind vs NZ  India squad  ബിസിസിഐ വാർത്ത  ന്യൂസിലാന്‍ഡ് പര്യടനം വാർത്ത  വനിതാ ടി20 ലോകകപ്പ് വാർത്ത  ഇന്ത്യ vs കിവീസ് വാർത്ത  ടീം ഇന്ത്യ വാർത്ത
ബിസിസിഐ
author img

By

Published : Jan 10, 2020, 8:43 AM IST

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പര്യടനത്തിനും ഐസിസിയുടെ വനിതാ ട്വന്‍റി-20 ലോകകപ്പിനുമുള്ള ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകളെ ജനുവരി 12 ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. ബിസിസഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് ട്വന്‍റി-20 മത്സരങ്ങളും മൂന്ന് ഏകദനിങ്ങളും രണ്ട് ടെസ്‌റ്റ് മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യന്‍ പുരുഷ ടീമിന്‍റെ ന്യൂസിലാന്‍ഡ് പര്യടനം. ടീം ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ജനുവരി 31-ന് ആരംഭിക്കും. ഫെബ്രുവരി 21-ന് ആരംഭിക്കുന്ന ഐസിസിയുടെ വനിതാ ട്വന്‍റി-20 ലോകകപ്പിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കും. ആദ്യ മത്സരം ഓസ്‌ട്രേലയിയും ഇന്ത്യയും തമ്മിലാണ്.

നിലവില്‍ ഇന്ത്യന്‍ പുരഷ ടീം ശ്രീലങ്കക്കെതിരായ ട്വന്‍റി-20 മത്സരമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്‍ഡോറില്‍ നടന്ന കഴഞ്ഞ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയപ്പോൾ ഗുവാഹത്തിയില്‍ നടന്ന ആദ്യം മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്‍ഡോറില്‍ എല്ലാ മേഖലകളിലും സന്ദർശകർക്ക് മേല്‍ ആധിപത്യം പുലർത്താന്‍ ടീം ഇന്ത്യക്കായി. പരിക്കില്‍ നിന്നും മുക്തനായ ജസ്‌പ്രീത് ബൂമ്ര ടീമില്‍ തിരിച്ചെത്തിയത് ബൗളിങ്ങ് നിരയെ കൂടുതല്‍ ശക്തമാക്കിയട്ടുണ്ട്. ഇന്‍ഡോറില്‍ മികച്ച ലൈനും ലംഗ്ത്തിലും കണ്ടെത്താന്‍ ബൂമ്രക്കായി. ഓപ്പണർമാരായ കെഎല്‍ രാഹുലും ശിഖർ ധവാനും ഉൾപ്പെട്ട ഇന്ത്യയുടെ ബാറ്റിങ് നിരയും ശക്തമായ നിലയിലാണ്. ലങ്കക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് പൂനെയില്‍ നടക്കും.

Intro:Body:

dd

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.