ETV Bharat / sports

ബിസിസിഐ മാച്ച് ഫീ മുടക്കിയിട്ട് 10 മാസം; നല്‍കാനുള്ളത് 99 കോടി

ലോകത്തെ സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന സംഘടനകളൊന്നായ ബിസിസിഐ വിവിധ ഫോര്‍മാറ്റുകളിലായി നടന്ന 19 മത്സരങ്ങളില്‍ മാച്ച് ഫീ ഇനത്തില്‍ 99 കോടി രൂപയാണ് നല്‍കാനുള്ളത്

മാച്ച് ഫീ നല്‍കിയില്ല വാര്‍ത്ത  ബിസിസിഐ വാര്‍ത്ത  not give mach fee news  bcci news  q
ഇന്ത്യന്‍ ക്രിക്കറ്റ് ടീം
author img

By

Published : Aug 2, 2020, 4:39 PM IST

കഴിഞ്ഞ 10 മാസമായി ബിസിസിഐ താരങ്ങള്‍ക്ക് മാച്ച് ഫീസ് നല്‍കുന്നില്ലെന്ന് ആരോപണം. 99 കോടി രൂപയാണ് ഈ ഇനത്തില്‍ ബോര്‍ഡുമായി വാര്‍ഷിക കരാറില്‍ ഏര്‍പ്പെട്ട താരങ്ങള്‍ക്ക് നല്‍കാനുള്ളത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍, ഒമ്പത് ഏകദിനങ്ങള്‍, എട്ട് ടി20 എന്നിവ കളിച്ച ഇനത്തിലാണ താരങ്ങള്‍ക്ക് ഇത്രയും തുക നല്‍കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ബിസിസിഐ തയാറായിട്ടില്ല.

ടെസ്റ്റ് മത്സരങ്ങളില്‍ മാച്ച് ഫീ ഇനത്തില്‍ 15 ലക്ഷവും ഏകദിനത്തില്‍ ആറ് ലക്ഷവും ടി20യില്‍ മൂന്ന് ലക്ഷവുമാണ് നിലവില്‍ കളിക്കാര്‍ക്ക് നല്‍കിവരുന്നത്. നിലവില്‍ ബിസിസിഐക്ക് വിവിധ ബാങ്കുകളിലായി 5,526 കോടിരൂപയുടെ നിക്ഷേപമാണുള്ളത്. കൂടാതെ മാര്‍ച്ച് 2018ലെ കണക്ക് പ്രകരാം 2,992 കോടി രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്.

എപ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകള്‍ അനുസരിച്ചാണ് ബിസിസിഐ താരങ്ങളുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഇതില്‍ എ പ്ലസ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ക്ക് ഏഴ്‌ കോടി രൂപ വീതമാണ് പ്രതിഫലമായി നല്‍കുന്നത്. എ ഗ്രേഡില്‍ അഞ്ച് കോടി, ബി ഗ്രേഡില്‍ മൂന്ന് കോടി, സി ഗ്രേഡില്‍ ഒരു കോടി എന്നിങ്ങനെയും നല്‍കും.

നിലവില്‍ ബിസിസിഐയുടെ ചീഫ് ഫൈനാല്‍ഷ്യല്‍ ഓഫീസറുടെ കസേര കഴിഞ്ഞ ഡിസംബര്‍ മുതലും സിഇഒ ജനറല്‍ മാനേജര്‍ എന്നിവരുടെ കസേര കഴിഞ്ഞ ജൂലൈ മുതലും ഒഴിഞ്ഞ് കിടക്കുകയാണ്. അതേസമയം ലോഥ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി അജയ് ഷായുടെയും കാലാവധി ഇതിനകം അവസാനിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇരുവരും കാലാവധി നീട്ടികിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.