മുംബൈ: മെയ്‌ഡന്‍ ഓവറുകളിലൂടെ ചരിത്രം രചിച്ച മുന്‍ ഇന്ത്യന്‍ ഓൾ റൗണ്ടർ ബാപു നഡ്‌കർനി അന്തരിച്ചു. 86 വയസായിരുന്നു. ഇംഗ്ലണ്ടിനെതിരെ 1964ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ലെഫ്റ്റ് ആം സ്‌പിന്‍ ബൗളറായ ബാപു 21 മെയ്‌ഡന്‍ ഓവറുകളാണ് എറിഞ്ഞത്. ഈ റെക്കോഡ് ഇതുവരെ തിരുത്തപ്പെട്ടിട്ടില്ല. ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് പത്തിലധികം ഓവറുകൾ എറിഞ്ഞ താരമെന്ന ബാപുവിന്‍റെ റെക്കോഡും ഇതേവരെ തിരുത്താന്‍ സാധിച്ചിട്ടില്ല. ബിസിസിഐ ട്വിറ്ററിലൂടെ അന്തരിച്ച മുന്‍ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു.
-
BCCI mourns the sad demise of Bapu Nadkarni.
— BCCI (@BCCI) January 17, 2020 " class="align-text-top noRightClick twitterSection" data="
The 86-year-old breathed his last at his daughter’s residence in Mumbai on Friday. https://t.co/IKx9mpOTnB pic.twitter.com/ghxNAZKVpB
">BCCI mourns the sad demise of Bapu Nadkarni.
— BCCI (@BCCI) January 17, 2020
The 86-year-old breathed his last at his daughter’s residence in Mumbai on Friday. https://t.co/IKx9mpOTnB pic.twitter.com/ghxNAZKVpBBCCI mourns the sad demise of Bapu Nadkarni.
— BCCI (@BCCI) January 17, 2020
The 86-year-old breathed his last at his daughter’s residence in Mumbai on Friday. https://t.co/IKx9mpOTnB pic.twitter.com/ghxNAZKVpB
വാർധക്യ സഹജമായ രോഗങ്ങൾ മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. മുംബൈ സ്വദേശിയായ അദ്ദേഹം നാസിക്കിലാണ് ജനിച്ചത്. 1955-ല്‍ ഡല്‍ഹിയില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് അദ്ദേഹം ആദ്യ അന്താരാഷട്ര മത്സരം കളിക്കുന്നത്.
ഓൾ റൗണ്ടറായ അദ്ദേഹം 41 മത്സരങ്ങളില്‍ നിന്നായി 1414 റണ്‍സും 88 വിക്കറ്റുകളും സ്വന്തമാക്കി. പുറത്താകാതെ 122 റണ്‍സെടുത്തതാണ് ഏറ്റവും ഉയർന്ന സ്‌കോർ. 1968-ല്‍ ഓക്‌ലാന്‍ഡില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു വിടവാങ്ങല്‍ മത്സരം. 191 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി അദ്ദേഹം 500 വിക്കറ്റുകളും 8880 റണ്‍സും സ്വന്തമാക്കി. ഭാര്യയും രണ്ട് മക്കളുമാണ് അദ്ദേഹത്തിന്.