ഹൈദരാബാദ്: കഴിഞ്ഞ 12 വർഷങ്ങൾക്കുള്ളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് വളരെ അധികം മെച്ചപ്പെട്ടുവെന്ന് മുന്‍ പാകിസ്ഥാന്‍ പേസർ വസീം അക്രം. ബംഗ്ലാദേശ് ഓപ്പണർ തമീം ഇക്ബാലുമായുള്ള ഫേസ്‌ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശി ടീം അംഗങ്ങൾ മികച്ച നിലവാരം പുറത്തെടുക്കുന്നത് അഭിമാനകരമാണ്. തമീം ഇക്‌ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്‌ഫിക്കുർ റഹീം തുടങ്ങിയവർ മികച്ച നിലവാരമാണ് പുലർത്തുന്നത്. ഇവർ ലോകോത്തര താരങ്ങളാണ്. ബംഗ്ലാദേശിന് എന്നും ഹൃദയത്തില്‍ സ്ഥാനമുണ്ടെന്നും അവിടേക്ക് വരാന്‍ സാധിക്കാത്തതില്‍ വഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
മിന്‍ഹാജുല്‍ അബെദിന്‍, ഖാലിദ് മസൂദ്, അക്രം ഖാന്‍ തുടങ്ങിയവരും ഇരുവർക്കുമൊപ്പം ഫെയ്‌സ്ബുക്ക് ലൈവിന്‍റെ ഭാഗമായി. കൊവിഡ് 19 കാരണം കായിക താരങ്ങളെല്ലാം വീടുകളില്‍ തുടരുകയാണ്. അതിനാല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ സൗഹൃദം പങ്കുവെക്കാന്‍ സമയം കണ്ടെത്തുകയാണ് താരങ്ങള്‍.