ETV Bharat / sports

ബ്രിസ്റ്റോക്ക് അര്‍ദ്ധസെഞ്ച്വറി; പോര്‍ട്ടീസിന് എതിരെ ഇംഗ്ലണ്ടിന് ആദ്യ ജയം - england win news

നാല് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് ഓയിന്‍ മോര്‍ഗനും കൂട്ടരും സ്വന്തമാക്കിയത്

ഇംഗ്ലണ്ടിന് ജയം വാര്‍ത്ത  വെടിക്കെട്ടുമായി ബ്രിസ്റ്റോ വാര്‍ത്ത  england win news  bairstow with explotion news
ബ്രിസ്റ്റോ
author img

By

Published : Nov 28, 2020, 8:37 PM IST

കേപ്‌ ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട്. 48 പന്തിൽ നിന്ന് പുറത്താകാതെ 86 റൺസെടുത്ത ജോണി ബ്രി‌സ്റ്റോയാണ് നാല് പന്ത് ശേഷിക്കെ ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്‌ത പോര്‍ട്ടീസ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു. 40 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 58 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്‌കോറര്‍. രണ്ട് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഡുപ്ലെസിയുടെ ഇന്നിങ്സ്. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, ടോം കറന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ബ്രിസ്റ്റോയെ കൂടാതെ 19 റണ്‍സെടുത്ത ഡേവിഡ് മലാനും 37 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സും 12 റണ്‍സെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗനുമാണ് രണ്ടക്കം കടന്നത്. ജോര്‍ജ് ലിന്‍ഡേ, ലുങ്കി എന്‍ഗിഡി എന്നിവര്‍ പോര്‍ട്ടീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.