ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറിനും യൂസഫ് പത്താനും പിന്നാലെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ പങ്കെടുത്ത എസ്. ബദ്രിനാഥിനും കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. താനിപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ബദ്രിനാഥ് ട്വീറ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സച്ചിന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.
ശനിയാഴ്ച വൈകീട്ട് യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു. ടൂര്‍ണമെന്‍റില്‍ കളിച്ച മിക്ക താരങ്ങളും 40 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ടൂര്‍ണമെന്‍റ് നടത്തിയത്. എന്നാല്‍ എല്ലാ മത്സരങ്ങള്‍ക്കും കാണികളെ പ്രവേശിപ്പിച്ചിരുന്നു. അതേസമയം സുരക്ഷാവീഴ്ച ഉണ്ടായോയെന്ന് പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.