ഹൈദരാബാദ്: ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിന്ന് "ഇന്ത്യൻ ക്രിക്കറ്റര്‍" എന്നുള്ള ടാഗ് നീക്കി ക്രിക്കറ് താരം രോഹിത് ശര്‍മ. ഇന്ത്യൻ ദേശീയ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനായിരുന്ന രോഹിത്തിനെ പരിക്കെന്ന കാരണത്താലാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്.
പരിക്കേറ്റ രോഹിത് ശര്‍മ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണെന്നായിരുന്നു ബിസിസിഐ സെലക്‌ഷൻ കമ്മിറ്റി തലവൻ സുനില്‍ ജോഷിയുടെ പ്രസ്താവന. എന്നാല്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ രോഗിത് ശര്‍മ നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന വീഡിയോ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യൻസ് ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു.
-
4️⃣5️⃣ seconds of RO 4️⃣5️⃣ in full flow!🔥#OneFamily #MumbaiIndians #MI #Dream11IPL @ImRo45 pic.twitter.com/65ajVQcEKc
— Mumbai Indians (@mipaltan) October 26, 2020 " class="align-text-top noRightClick twitterSection" data="
">4️⃣5️⃣ seconds of RO 4️⃣5️⃣ in full flow!🔥#OneFamily #MumbaiIndians #MI #Dream11IPL @ImRo45 pic.twitter.com/65ajVQcEKc
— Mumbai Indians (@mipaltan) October 26, 20204️⃣5️⃣ seconds of RO 4️⃣5️⃣ in full flow!🔥#OneFamily #MumbaiIndians #MI #Dream11IPL @ImRo45 pic.twitter.com/65ajVQcEKc
— Mumbai Indians (@mipaltan) October 26, 2020
രോഹിതിനെ ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തണമെന്നും ടീം സെലക്ഷൻ സുതാര്യമാക്കണമെന്നും ഇന്നലെ മുൻ താരം സുനില്‍ ഗവാസ്‌കർ ആവശ്യപ്പെട്ടിരുന്നു. പരിക്കേറ്റ് ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന കിംഗ്‌സ് ഇലവൻ പഞ്ചാബ് താരം മായങ്ക് അഗർവാളിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉൾപ്പെടുത്തിയതും സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചർച്ചയായിരുന്നു. അതിനിടെയാണ് പരിക്കെന്ന കാരണം പറഞ്ഞ് ദേശീയ ടീമില്‍ നിന്ന് ഒഴിവാക്കിയ രോഹിത് ശർമ സമൂഹമാധ്യമങ്ങളില്‍ നിന്ന് "ഇന്ത്യൻ ക്രിക്കറ്റര്‍" എന്ന ടാഗ് നീക്കിയത്.