ETV Bharat / sports

ദക്ഷിണാഫ്രിക്കന്‍ പര്യടനം; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു - Wood return

മാര്‍ക് വുഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവർ ടീമില്‍ തിരിച്ചെത്തി

Anderson News  Bairstow News  ആന്‍ഡേഴ്‌സണ്‍ വാർത്ത  ബെയര്‍സ്‌റ്റോ വാർത്ത  Wood return  വുഡ് തിരിച്ചെത്തുന്നു വാർത്ത
ആന്‍ഡേഴ്‌സണ്‍
author img

By

Published : Dec 7, 2019, 8:04 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് മാര്‍ക് വുഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവർ തിരിച്ചെത്തുന്നു. മൂന്ന്പേരെയും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പതിനേഴംഗ ടീമില്‍ ഉൾപ്പെടുത്തി. എന്നാല്‍ മൊയീന്‍ അലിക്ക് വിശ്രമം അനുവദിച്ചു.

  • 🚨 BREAKING NEWS 🚨

    We have named our squad for the four-match Test series in South Africa!

    — England Cricket (@englandcricket) December 7, 2019 " class="align-text-top noRightClick twitterSection" data=" ">

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള പര്യടനത്തില്‍ നാല് ടെസ്റ്റുകളാണ് ഉള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 26-ന് സെഞ്ചൂറിയനില്‍ ആരംഭിക്കും. ജോ റൂട്ടാണ് നായകന്‍. ആഷസിനിടെ പരിക്കേറ്റതിെന തുടർന്ന് പുറത്തായ ആന്‍ഡേഴ്‌സണും മാർക്ക് വുഡും പരമ്പരയോടെ ടീമില്‍ തിരിച്ചെത്തും. അതേസമയം ആദ്യ മത്സരത്തില്‍ വുഡ് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് സെലക്‌ടര്‍മാര്‍ പറഞ്ഞു. എന്നിരുന്നാലും അദ്ദേഹം ടീമിനൊപ്പം ഉണ്ടാകും. ആഷസ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് ബെയര്‍‌സ്റ്റോ ടീമിന് പുറത്ത് പോയത്. ഇക്കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.

നേരത്തെ ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. നിലവില്‍ ഇന്ത്യയോടും ഇംഗ്ലണ്ടിനോടുമാണ് ചാമ്പന്‍ഷിപ്പില്‍ ഇംഗ്ലണ്ട് മത്സരിക്കുന്നത്. ചാമ്പന്‍ഷിപ്പിന്‍റെ അവസാനം മികച്ച് നില്‍ക്കുന്ന രണ്ട് ടീമുകൾ 2021 ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനലില്‍ മത്സരിക്കും. ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, സാക് ക്രൗളി, റോറി ബേണ്‍സ്, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, മാത്യു പാര്‍ക്കിന്‍സണ്‍, സാം കുറന്‍, ഒല്ലി പോപ്, ബെന്‍ സ്റ്റോക്‌സ്, ഡൊമിനിക് സിബ്ലി, മാര്‍ക് വുഡ് ക്രിസ് വോക്‌സ്.

Intro:Body:

Anderson, Bairstow, Wood return in Test squad for South Africa series

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.