റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 118 റൺസിന്‍റെ കൂറ്റൻ ജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. സൺറൈസേഴ്സ് ഉയർത്തിയ 232 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആർസിബിക്ക് 19.5 ഓവറില്‍ 113 റൺസെടുക്കാനെ സാധിച്ചുള്ളൂ.
4-0-11-4 🔥🔥🔥🔥
— IndianPremierLeague (@IPL) March 31, 2019 " class="align-text-top noRightClick twitterSection" data="
Running out Mo Ali 👌
How good has Mohammad Nabi's return to the XI been for the @sunrisershyd ? #SRHvRCB #VIVOIPL pic.twitter.com/EhQSRVlzv0
">4-0-11-4 🔥🔥🔥🔥
— IndianPremierLeague (@IPL) March 31, 2019
Running out Mo Ali 👌
How good has Mohammad Nabi's return to the XI been for the @sunrisershyd ? #SRHvRCB #VIVOIPL pic.twitter.com/EhQSRVlzv04-0-11-4 🔥🔥🔥🔥
— IndianPremierLeague (@IPL) March 31, 2019
Running out Mo Ali 👌
How good has Mohammad Nabi's return to the XI been for the @sunrisershyd ? #SRHvRCB #VIVOIPL pic.twitter.com/EhQSRVlzv0
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബാംഗ്ലൂർ തോൽക്കുന്നത്. 232 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് തുടക്കം മുതലേ തകർച്ചയായിരുന്നു. 22 റണ്‍സെടുക്കുന്നതിനിടെ പാര്‍ഥിവ് പട്ടേലിനെയും (11) ഹെത്മെയറെയും (9) ഡിവില്ലിയേഴ്സിനെയും (1) നഷ്ടപ്പെട്ട ആർസിബി തോൽവിയിലേക്കാണ് തുടക്കത്തിലെ പോയത്. ആർസിബിയുടെ വെടിക്കെട്ടിന് പേര് കേട്ട ബാറ്റിംഗ് നിര ഹൈദരാബാദ് ബൗളേഴ്സിന്‍റെ മുന്നിൽ തകർന്നടിയുകയാണ് ചെയ്തത്. മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ പുറത്താക്കിയ അഫ്ഗാന്‍ സ്‌പിന്നര്‍ മുഹമ്മദ് നബിയാണ് ബാംഗ്ലൂരിനെ തകർത്തത്. ഹൈദരാബാദിനായി മുഹമ്മദ് നബി നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോൾ സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റും നേടി.
നേരത്തെ ജോണി ബൈര്‍സ്റ്റോ (114), ഡേവിഡ് വാര്‍ണര്‍ (100*) കൂട്ടുകെട്ടിന്റെ വെടിക്കെട്ട് പ്രകടനത്തിന്‍റെ പിൻ ബലത്തില്‍ സണ്‍റൈസേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന പടുകൂറ്റന്‍ സ്കോർ നേടുകയായിരുന്നു. ആദ്യ വിക്കറ്റില്‍ സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ 185 റണ്‍സാണ് കൂട്ടിച്ചേർത്തത്.