ETV Bharat / sports

ഐപിഎല്ലില്‍ 10 ടീമുകള്‍; ബിസിസിഐ ചര്‍ച്ച ചെയ്യും

ബിസിസിഐയുടെ 89ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് ടീമുകളെ കൂടി പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കുക

ബിസിസിഐ യോഗം വാര്‍ത്ത  ഐപിഎല്ലിന് 10 ടീം വാര്‍ത്ത  bcci meeting news  ipl with 10 teams news
ബിസിസിഐ
author img

By

Published : Dec 3, 2020, 6:14 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ പരിഗണനയില്‍. ഈ മാസം 24ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ബോഡി യോഗം വിഷയം ചര്‍ച്ച ചെയ്യും. ബിസിസിഐയുടെ 89ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് നടക്കാനിരിക്കുന്നത്. യോഗത്തിന്‍റെ വേദി ഇതേവരെ തീരുമാനിച്ചിട്ടില്ല.

ജനറല്‍ ബോഡി യോഗം സംബന്ധിച്ച് എല്ലാ സ്റ്റേറ്റ് അസോസിയേഷനുകള്‍ക്കും ബിസിസിഐ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. 23 വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചക്ക് വരുകയെന്ന് കത്തില്‍ പറയുന്നുണ്ട്. പുതിയ വൈസ് പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പും 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഒരു ഇനമാക്കണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. ഇതാണ് 10 ആക്കി ഉയര്‍ത്തുന്നത്. നേരത്തെ ടീമുകളുടെ എണ്ണം ഒമ്പതാക്കി ഉയര്‍ത്താന്‍ ബിസിസിഐ തത്വത്തില്‍ ധാരണയുണ്ടാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.