ETV Bharat / sports

'ദി സിക്‌സ്റ്റി' ; പുതിയ ടി10 ടൂര്‍ണമെന്‍റുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് - വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡ്

10-ാം കരീബിയന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് പ്രഥമ സീസൺ അരങ്ങേറുക

ദി സിക്‌സ്റ്റി  The 6IXTY  The 10th season of the Caribbean Premier League  Cricket West Indies  The Caribbean Premier League and Cricket West Indies will launch with a T10 tournament  പുതിയ ടി10 ടൂര്‍ണ്ണമെന്‍റുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്  വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡ്  കരീബിയന്‍ പ്രീമിയര്‍ ലീഗ്
ദി സിക്‌സ്റ്റി'; പുതിയ ടൂര്‍ണ്ണമെന്‍റുമായി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും
author img

By

Published : Jun 22, 2022, 11:07 PM IST

ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോര്‍ഡും കരീബിയന്‍ പ്രീമിയര്‍ ലീഗും സംയുക്തമായി ഒരു ടി10 ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും. 'ദി സിക്‌സ്റ്റി' (The 6IXTY) എന്ന പേരിൽ ആരംഭിക്കുന്ന ടൂർണമെന്‍റ് മൂന്ന് മാസത്തിലൊരിക്കൽ നടത്താനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.10-ാം കരീബിയന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് പ്രഥമ സീസൺ അരങ്ങേറുക.

മറ്റ് ലീഗുകളിൽ നിന്ന് വ്യത്യസ്‌തമായി ഈ ടൂർണമെന്‍റിൽ നിയമങ്ങൾ വ്യത്യസ്‌തമാണ്. 60 പന്തുകളും 6 വിക്കറ്റുകളുമാണ് ഒരു ഇന്നിങ്ങ്‌സിലുണ്ടാകുക. രണ്ടോവര്‍ ആണ് പവര്‍പ്ലേ ആയി നിശ്ചയിച്ചിരിക്കുന്നത്. ഈ 12 പന്തിൽ 2 സിക്‌സ് നേടാനായാൽ ഒരു ഓവര്‍ കൂടി പവര്‍പ്ലേ ലഭിയ്ക്കും.

ഒരു ബൗളര്‍ക്ക് 2 ഓവറാണ് പരമാവധി എറിയുവാനാകുന്നത്. 45 മിനുട്ടിൽ 10 ഓവര്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നില്ലെങ്കിൽ അവസാന ആറ് പന്തിനായി ഒരു ഫീൽഡറെ ഫീൽഡിംഗ് ടീമിന് നഷ്ടമാകും. ടൂർണമെന്‍റിൽ ആകെ ആറ് ടീമുകളും മൂന്ന് വനിതാ ടീമുകളും ടൂർണമെന്‍റിൽ കളിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.